കൂടുതൽ പ്രതിസന്ധിയിലേക്ക്; ജെറ്റ് എയര്‍വേസിന്​ അന്താരാഷ്​ട്ര സർവിസ്​ യോഗ്യത നഷ്​ടമായേക്കും

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ഇന്ത്യയുടെ ചെലവു​കുറഞ്ഞ വിമാന സർവിസായ ജെറ്റ് എയര്‍വേസ്​ കൂടുത ൽ പ്രതിസന്ധിയിലേക്ക്​. പ്രതിദിന സർവിസുകളുടെ എണ്ണം 20ൽ കുറഞ്ഞതിനെ തുടർന്ന്​ വിദേശ സർവിസ്​ നടത്താനുള്ള ജെറ്റ് എ യര്‍വേസി​​​​െൻറ യോഗ്യത നഷ്​ടമായേക്കും.

വ്യാഴാഴ്​ച 14 സർവിസുകൾ മാത്രം നടത്തിയ കമ്പനിയുടെ ഭാവികാര്യങ്ങൾ ​പ രിശോധിച്ചുവരുകയാണെന്ന്​ വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്​ ഒരു വിമാനക്കമ്പനി ക്ക്​ വിദേശ രാജ്യങ്ങളിലേക്ക്​ സർവിസുകൾ നടത്തണമെങ്കിൽ പ്രതിദിനം ഏറ്റവും കുറഞ്ഞത്​ 20 ആഭ്യന്തര സർവിസുകൾ നടത്തേണ്ടതുണ്ട്​.

പുതിയ സാഹചര്യത്തിൽ ജെറ്റ് എയര്‍വേസ്​ അതി​​​​െൻറ വിദേശ സർവിസുകൾ നിർത്തിവെക്കേണ്ടി വരുമെന്നാണ്​ സൂചന. ഇതിനിടെ കമ്പനിയെ രക്ഷിക്കാനായി ജെറ്റ് എയര്‍വേസ് സ്ഥാപകനായ നരേഷ് ഗോയല്‍ രംഗത്തുവന്നു. ഇദ്ദേഹം ജെറ്റ് എയര്‍വേസി​​​​െൻറ ഓഹരികള്‍ വാങ്ങാന്‍ താൽപര്യപത്രം (ബിഡ്) ഉടൻ സമര്‍പ്പിച്ചേക്കും. എന്നാൽ, കമ്പനിയുടെ ഇപ്പോഴത്തെ ഉടമകളായ ബാങ്ക് കണ്‍സോർട്യം ഈ വാർത്ത സ്​ഥിരീകരിച്ചിട്ടില്ല.

എസ്​.ബി.ഐയുടെ നേതൃത്വത്തിൽ ബാങ്കുകളുടെ കൂട്ടായ്മ ജെറ്റ് എയര്‍വേസിനായി 1,500 കോടി രൂപ അടിയന്തര വായ്​പനൽകാൻ നീക്കമുണ്ടായിരുന്നുവെങ്കിലും റിസര്‍വ് ബാങ്ക് ഇതിനുള്ള അനുമതി നൽകാത്തത്​ തിരിച്ചടിയായി​.

കുടിശ്ശിക അടക്കാത്തതിനെ തുടർന്ന്​ യൂറോപ്യൻ ചരക്കു കയറ്റുമതി​ സ്ഥാപനം ഇന്ന്​ ജെറ്റ്​ എയർവേസ്​ വിമാനം ആംസ്​റ്റർഡാമിൽ പിടിച്ചുവെച്ചിരുന്നു. പൈ​ല​റ്റു​മാ​ർ​ക്കുപു​റ​െ​മ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കും മു​തി​ർ​ന്ന എ​ക്സി​ക്യൂ​ട്ടി​വു​ക​ൾ​ക്കും മൂ​ന്നു​മാ​സ​മാ​യി കമ്പനി ശ​മ്പ​ളം ന​ൽ​കി​യി​ട്ടി​ല്ല. ഇതേ തുടർന്ന്​ ​ൈപലറ്റുമാർ പണിമുടക്കുമെന്ന്​ മുന്നറിയിപ്പ്​ നൽകിയിരുന്നു.

25 വർഷത്തിനിടയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ ജെറ്റ്​ എയർവേസ്​ അഭിമുഖീകരിക്കുന്നത്​. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് പാ​ട്ട​ത്തു​ക ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​താണ്​ ഇപ്പോൾ സർവിസുകൾ നിർത്തിവെക്കാൻ ഇടയാക്കിയത്​.

Tags:    
News Summary - Jet Airways Cancels All International Flights Today-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.