ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ 324 പേരുമായി പറന്നുപൊങ്ങിയ ബോയിങ് വിമാനത്തിലെ പൈലറ്റും സഹപൈലറ്റും തമ്മിലുണ്ടായ കൈയാങ്കളി യാത്രക്കാരെ മുൾമുനയിലാക്കി. ജനുവരി ഒന്നിന് പ്രാദേശികസമയം രാത്രി 10 മണിക്ക് ലണ്ടനിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട െജറ്റ് എയർവേസിെൻറ 777 ബോയിങ്ങിെൻറ കോക്പിറ്റിലാണ് വിമാനത്തെ നിയന്ത്രിക്കേണ്ടവർ തമ്മിൽ സിനിമ സ്റ്റൈലിൽ ഏറ്റുമുട്ടിയത്.
വാർത്ത പുറത്തുവന്നേതാടെ ഡയറക്ടറേറ്റ് ഒാഫ് സിവിൽ ഏവിയേഷൻ സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും സഹപൈലറ്റിെൻറ ഫ്ലയിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്തു. അതേസമയം, ഇരുവർക്കുമിടയിലുണ്ടായ തെറ്റിദ്ധാരണയാണ് പ്രശ്നത്തിന് കാരണമെന്നും അത് ഉടൻതന്നെ പരിഹരിക്കുകയും വിമാനം സുരക്ഷിതമായി മുംബൈയിൽ ഇറങ്ങിയെന്നും ജെറ്റ് എയർവേസിെൻറ വക്താവ് പറഞ്ഞു.
വിമാനം പറന്നുയർന്ന് അൽപസമയത്തിനകംതന്നെ പൈലറ്റും സഹപൈലറ്റും തമ്മിൽ പ്രശ്നമുണ്ടായതായി പറയുന്നു. പൈലറ്റ് സഹപൈലറ്റായ യുവതിയെ അടിക്കുകയും അവർ കരഞ്ഞുകൊണ്ട് കോക്പിറ്റിന് പുറത്തിറങ്ങുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തിലിടപെട്ട കാബിൻക്രൂ സഹപൈലറ്റിനെ സമാധാനിപ്പിച്ച് കോക്പിറ്റിലേക്ക് തിരികെ അയച്ചെങ്കിലും അവർ വീണ്ടും കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്നു. ഇതേസമയം, കോക്പിറ്റിലിരുന്ന പൈലറ്റ് കാബിൻക്രൂവിനോട് മറ്റൊരു സഹപൈലറ്റിനെ വിമാനം നിയന്ത്രിക്കുന്നതിനായി അയക്കാൻ ഇൻറർേകാമിൽ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പൈലറ്റ് സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് കോക്പിറ്റിൽനിന്ന് പുറത്തേക്ക് വരുകയും ചെയ്തു. ഇൗ സമയം കോക്പിറ്റിൽ ആരുമില്ലാതെ വിമാനം പറക്കുകയായിരുന്നു. സംഭവം അപകടകരമായ രീതിയിലേക്ക് വികസിച്ചതോടെ കാബിൻക്രൂവിെൻറ അഭ്യർഥനമാനിച്ച് സഹപൈലറ്റ് കോക്പിറ്റിലേക്ക് മടങ്ങി ഡ്യൂട്ടി തുടരുകയായിരുന്നു.
സംഭവത്തെ ‘ഗുരുതരം’ എന്ന് വിശേഷിപ്പിച്ച അധികൃതർ അന്വേഷണത്തിന് ആളെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.