ന്യൂഡൽഹി: വിദേശകറൻസിയുമായി ജെറ്റ് എയർവേസിലെ ക്രൂ മെമ്പർ അറസ്റ്റിൽ. 3.21 കോടി മൂല്യമുള്ള യു.എസ് ഡോളർ ഡയറക്ടറേറ്റ് ഒാഫ് റെവന്യൂ ഇൻറലിജൻസ് യുവതിയിൽ നിന്നും പിടികൂടി. ഹോങ്ക്കോംഗിലേക്ക് സർവീസ് നടത്തുന്ന ജെറ്റ് എയർവേസ് വിമാനത്തിലെ എയർ ഹോസ്റ്റസ് ദേവ്ഷി കുൽശ്രേഷ്തയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഡൽഹി അന്തരാഷ്ട്ര വിമാനത്തവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നാണ് ജീവനക്കാരിയെ അറസ്റ്റു ചെയ്തത്. പണം അലുമിനിയം ഫോയിലിൽ പൊതിഞ്ഞ നിലയിലായിരുന്നു.
വിവേക് വിഹാർ ഏരിയയിൽ താമസിക്കുന്ന അമിത് മൽഹോത്രയെന്നയാളുടെ ഏജൻറാണു യുവതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഡി.ആർ.െഎ അറിയിച്ചു. ഇയാളെ അന്വേഷണസംഘം അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ രണ്ടു മാസങ്ങളിലായി ദേവഷി 10 ലക്ഷം ഡോളർ കടത്തിയതായും പകുതി പണം കമീഷനായി കൈപറ്റിയിരുന്നതായും ഡി.ആർ.െഎ വ്യക്തമാക്കി. ആറുമാസം മുമ്പാണ് അമിത് മൽഹോത്ര ദേവഷിയുമായി ബന്ധം സ്ഥാപിച്ചത്. എയർ ക്രൂ അംഗങ്ങളുമായി ബന്ധം സ്ഥാപിച്ച് കള്ളകടത്ത് നടത്തുകയാണ് ഇയാളുടെ രീതി.
മൽഹോത്രയുടെ ഡപഹിയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ മൂന്നു ലക്ഷം രൂപയും 1600 ഡോളറും കണ്ടെത്തി. ഇയാൾക്ക് വേ
ജെറ്റ് എയർവേസ് അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചു. ഡി.ആർ.െഎ സംഘം നടത്തിയ പരിശോധനയിൽ എയർവേസ് ജീവനക്കാരിയിൽ നിന്നും വൻ മൂല്യമുള്ള വിദേശ കറൻസി പിടികൂടിയെന്നും അവർ കസ്റ്റഡിയിലാണെന്നും ജെറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ എയർലൈൻസ് ജീവനക്കാരിക്കെതിരെ നടിപടിയെടുക്കുമെന്നും ജെറ്റ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.