റാഞ്ചി: കേന്ദ്രസർക്കാറിനെതിരായ പ്രതിപക്ഷ നിരയുടെ ശക്തിപ്രകടനമായി ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ജെ.എം.എം നേതാവ് ഹേമന്ത് സോറെൻറ സത്യപ്രതിജ്ഞ ചടങ്ങ്. റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് ആയിരങ്ങൾ സാക്ഷിയായ ചടങ്ങിൽ പ്രതിപക്ഷ നിരയിലെ കരുത്തരുടെ നീണ്ട നിരതന്നെ അണിനിരന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്, എൽ.ജെ.ഡി നേതാവ് ശരദ്യാദവ്, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, മുൻ കേന്ദ്രമന്ത്രി കനിമൊഴി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, എൻ.സി.പി നേതാവ് സുപ്രിയ സുലെ, ആം ആദ്മിയുടെ സഞ്ജയ് സിങ് എന്നിവർ ചടങ്ങിനെത്തി.
ഝാർഖണ്ഡിൽ പുതുയുഗത്തിെൻറ തുടക്കമെന്നു പ്രഖ്യാപിച്ച് ‘സങ്കൽപ് ദിവസ്’ എന്ന പേരിലാണ് പരിപാടി നടത്തിയത്. ഹേമന്ത് സോറന് അഭിനന്ദനങ്ങള്‍ അറിയിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ചടങ്ങിനെത്താന്‍ കഴിയില്ലെന്ന് ട്വീറ്റ് ചെയ്തു. എന്‍.ആര്.സിയും പൗരത്വനിയമവും പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നതല്ലെന്ന് സത്യപ്രതിജ്ഞക്ക് മുമ്പ് ഹേമന്ത് സോറന് ട്വീറ്റ് ചെയ്തു. ഇതോടെ എന്‍.ആര്.സി ക്കെതിരെ നിലപാടെടുക്കുന്ന 12ാം സംസ്ഥാനമായി ഝാര്‍ഖണ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.