റാഞ്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ ജാര്‍ഖണ്ഡില്‍ പ്രതിപക്ഷ കക്ഷികള്‍ സഖ്യമായി മത്സരിക്കും. ജാര്‍ഖണ്ഡ് മുക്തി മോ ര്‍ച്ച(ജെ.എം.എം), കോണ്‍ഗ്രസ്, ആര്‍.ജെ.ഡി എന്നീ കക്ഷികള്‍ അടങ്ങുന്ന മഹാസഖ്യത്തിെൻറ പ്രഖ്യാപനം ഇന്നുണ്ടാകും. എന ്നാല്‍ ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച(ജെ.വി.എം) സഖ്യത്തില്‍ ചേര്‍ന്നിട്ടില്ല. ജെ.വി.എം ഒറ്റക്ക് മത്സരിക്കുമെന്നാണ് വിവരം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെ.വി.എമ്മും പ്രതിപക്ഷ മഹാസഖ്യത്തിെൻറ ഭാഗമായിരുന്നു. ആകെയുള്ള 81 സീറ്റില്‍ ജെ.എം.എം 42 സീറ്റിലും കോണ്‍ഗ്രസ് 30 സീറ്റിലും മത്സരിക്കാനാണ് സീറ്റ് ധാരണയായിരിക്കുന്നത്.
ആര്‍.ജെ.ഡിക്ക് ഏഴ് സീറ്റാകും നല്‍കുക. രണ്ട് സീറ്റില്‍ ധാരണയായിട്ടില്ല. ആര്‍.ജെ.ഡിക്ക് അഞ്ച് സീറ്റാണ് നല്‍കുക എങ്കില്‍ ജെ.എം.എം 44 സീറ്റില്‍ മത്സരിച്ചേക്കും. ആറ് സീറ്റ് ആവശ്യപ്പെട്ട് ഇടതുകക്ഷികള്‍ സഖ്യത്തിെൻറ ഭാഗമാകുമോ എന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.
കഴിഞ്ഞ തവണ സഖ്യമില്ലാതെ ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് 42 സീറ്റില്‍ കെട്ടിവച്ച കാശ് നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.