ഝാർഖണ്ഡ്​ നിയമസഭാ തെരഞ്ഞെടുപ്പ്​ അഞ്ച്​ ഘട്ടങ്ങളിൽ; ആദ്യ ഘട്ടം നവംബർ 30ന്​

ന്യൂഡൽഹി: ഝാർഖണ്ഡ്​ നിയമസഭാ തെരഞ്ഞെടുപ്പ്​ അഞ്ച്​ ഘട്ടങ്ങളിലായി നടത്തുമെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ സുനിൽ ​അറോറ. നവംബർ 30നാണ്​ ആദ്യ ഘട്ട വോ​ട്ടെടുപ്പ്​. ഡിസംബർ 23ന്​ ഫലം പ്രഖ്യാപിക്കും. ബി.ജെ.പിയാണ് ഝാർഖണ്ഡിൽ നിലവിൽ ഭരണത്തിലിരിക്കുന്നത്.

ഡിസംബർ ഏഴിനാണ്​ രണ്ടാം ഘട്ട വോ​ട്ടെടുപ്പ്​​. ഡിസംബർ 12ന്​ മൂന്നാം ഘട്ടവും ഡിസംബർ 16, 20 തീയതികളിൽ നാല്​, അഞ്ച്​ ഘട്ടങ്ങളിലെ വോ​ട്ടെടുപ്പും നടക്കും. സംസ്ഥാനത്ത്​ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ അറിയിച്ചു.

ജനുവരി അഞ്ചിനാണ്​ ഝാർഖണ്ഡ്​ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്​. ആദായ നികുതി ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ്​ ചെലവുകൾ കർശനമായി നിരീക്ഷിക്കുമെന്നും കമീഷൻ പറഞ്ഞു.

2014ലെ തെരഞ്ഞെടുപ്പിൽ 81 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 35 സീറ്റും സഖ്യകക്ഷിയായ എ.ജെ.എസ്.യുവിന് 17 സീറ്റുമാണ് ലഭിച്ചത്. കോൺഗ്രസ് വെറും ആറ് സീറ്റിൽ മാത്രമായി ഒതുങ്ങിയിരുന്നു. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ ഏറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഝാർഖണ്ഡ് തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നിർണായകമാണ്.

Tags:    
News Summary - Jharkhand Assembly Polls-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.