ബാഗുകൾ തയാർ; കുതിരക്കച്ചവട ഭീഷണിക്കിടെ ഝാർഖണ്ഡ് എം.എൽ.എമാരെ മാറ്റി

ന്യൂഡൽഹി: കുതിരക്കച്ചവടത്തിന്റെ ഭീഷണിക്കിടെ ഝാർഖണ്ഡ് എം.എൽ.എമാരെ മാറ്റി. തലസ്ഥാനമായ റാഞ്ചിയിൽ നിന്നും 30 കിലോ മീറ്റർ അകലെയുള്ള രഹസ്യകേന്ദ്രത്തിലേക്ക് ഇവരെ മാറ്റിയെന്നാണ് റിപ്പോർട്ട്. യു.പി.എയിലെ എം.എൽ.എമാരെയാണ് മാറ്റിയിരിക്കുന്നത്. ചില എം.എൽ.എമാർ ബാഗുകളുമായാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയെന്നാണ് റിപ്പോർട്ട്. തുടർന്ന് മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിന് പിന്നാലെ ഇവരെ മാറ്റുകയായിരുന്നു.

ഹേമന്ത് സോറനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതോടെയാണ് ഝാർഖണ്ഡിൽ രാഷ്ട്രീയപ്രതിസന്ധി തുടങ്ങിയത്. ഇതിന് പിന്നാലെ യു.പി.എയുടെ നിർണായകം നടന്നിരുന്നു. തുടർന്നാണ് എം.എൽ.എമാരെ മാറ്റാനുള്ള നീക്കത്തിന് തുടക്കം കുറിച്ചത്.

സോറനെ അയോഗ്യനാക്കണമെന്ന തെരഞ്ഞെടുപ്പു കമീഷന്റെ ശിപാർശയിൽ ഗവർണർ ഇന്ന് വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് രാജിവെക്കേണ്ടിവരുന്ന മുഖ്യമന്ത്രിക്ക് വീണ്ടും സത്യപ്രതിജ്ഞക്ക് ഗവർണർ അവസരം കൊടുക്കുമോ, ബി.ജെ.പി ആവശ്യപ്പെടുന്ന പോലെ ഇടക്കാല തെരഞ്ഞെടുപ്പിന് വഴിയൊരുക്കുമോ എന്ന ചോദ്യത്തിനു മുന്നിലാണ് സംസ്ഥാന രാഷ്ട്രീയം.

Tags:    
News Summary - Jharkhand political crisis: Bags packed, MLAs likely to be moved to Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.