ഗൊദ്ദ (ഝാർഖണ്ഡ്): ഗൊദ്ദ ജില്ലയിൽ കാലിക്കടത്ത് സംശയിച്ച് രണ്ടുപേരെ നാട്ടുകാർ തല്ലിക്കൊന്നു. സിറാബുദ്ദീൻ അൻസാരി (35), മുർതസ അൻസാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂൻഷി മർമു എന്നയാളുടെ 13 പോത്തുകളെ ചൊവ്വാഴ്ച രാത്രി ഇവർ മോഷ്ടിച്ചുവെന്നാേരാപിച്ച് ദുല്ലു ഗ്രാമത്തിലെ ജനങ്ങളാണ് ഇവരെ അടിച്ചുകൊന്നതെന്ന് ഡെപ്യൂട്ടി കമീഷണർ കിരൺ കുമാരി പാസി പറഞ്ഞു.
ബങ്കട്ടി മേഖലയിലെ രണ്ടുപേരുടെ അടുത്തുനിന്ന് മോഷ്ടിച്ച േപാത്തുകളെ കണ്ടെത്തിയതായും ഗ്രാമവാസികൾ അവകാശപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മുൻഷി മർമു, കലേശ്വർ സോറൻ, കിഷൻ തുഡു, ഹർജൊഹാൻ കിസ്കു എന്നിവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞവർഷവും ഝാർഖണ്ഡിൽ നിരവധി മുസ്ലിംകളെ കാലിക്കടത്തിെൻറ പേരിൽ അടിച്ചു കൊന്നിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണ് ഝാർഖണ്ഡ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും മജിസ്ട്രേറ്റും ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.