ന്യൂഡൽഹി: ജിഗ്നേഷ് മേവാനിയെ അഭിനന്ദിച്ചും കോൺഗ്രസിെൻറ മൃദുഹിന്ദുത്വ സമീപനത്തെ പേരെടുത്ത് പറയാതെ വിമർശിച്ചും പ്രശസ്ത സംവിധായകൻ ആനന്ദ് പട്വർധൻ. ഫേസ്ബുക്കിലാണ് പട്വർധൻ അനുമോദനം അറിയിച്ചത്.
ജിഗ്നേഷ് സ്പഷ്ടമായി ഫാഷിസത്തെ തിരിച്ചറിയുന്നുവെന്നും അതിനും ചങ്ങാത്തമുതലാളിത്തതിനും എതിരെ ജാതിക്കും മതത്തിനും അതീതമായി മതേതരശക്തികളുടെയും അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷങ്ങളുടെയും സഖ്യം രൂപവത്കരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ഇടത് ജൽപനമായി ചിലർക്ക് തോന്നുമെങ്കിലും ഫേസ്ബുക്കിൽ മാത്രം കുറിക്കുന്നതിന് പകരം ഒരാൾ ഇൗ ആശയങ്ങൾ നടപ്പാക്കുേമ്പാൾ മലിനീകരിക്കെപ്പട്ട രാജ്യത്തിന് അത്യാവശ്യം വേണ്ടുന്ന ശുദ്ധവായുവാണ് അതെന്നും’ പട്വർധൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.