ന്യൂഡൽഹി: മുംബൈ നഗരത്തിലെ ജിന്ന ഹൗസ് പൊളിച്ചു നീക്കണമെന്ന ബി.ജെ.പി എം.എൽ.എയുടെ ആവശ്യത്തെ വിമർശിച്ച് പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ടി (പി.ടി.ഐ) ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍. സംഭവം ദൗർഭാഗ്യകരമായെന്നും അസ്വസ്ഥത ഉളവാക്കുന്നതാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കെട്ടിടങ്ങള്‍ തകര്‍ത്തുകൊണ്ട് ചരിത്രത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
Indian parliamentarians' calls to demolish Jinnah House unfortunate & disturbing. History cannot be wished away by demolishing buildings.
— Imran Khan (@ImranKhanPTI) April 6, 2017
ജിന്ന ഹൗസ് പൊളിച്ച് തൽസ്ഥാനത്ത് സാംസ്കാരികകേന്ദ്രം പണിയണമെന്നാണ് ബി.ജെ.പി എം.എൽ.എ മംഗൾ പ്രഭാത് ലോധ മഹാരാഷ്ട്ര നിയമസഭയിൽ ആവശ്യപ്പെട്ടത്. പാർലമെൻറ് ശത്രുസ്വത്ത് നിയമഭേദഗതി പാസാക്കിയതോടെ ജിന്ന ഹൗസ് ഇന്ത്യ സർക്കാറിെൻറ സ്വത്തായി മാറിയെന്നാണ് ലോധ പറഞ്ഞത്. ജിന്ന ഹൗസിലാണ് രാജ്യത്തിെൻറ വിഭജനത്തിനായുള്ള ഗൂഢാലോചന നടന്നത്. ആ സ്ഥാനത്ത് രാജ്യത്തിെൻറ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കേന്ദ്രമാണ് വേണ്ടതെന്നും ലോധ പറഞ്ഞിരുന്നു.
ജിന്ന ഹൗസിെൻറ ഉടമസ്ഥാവകാശം വിട്ടുതരണമെന്ന് കേന്ദ്ര സർക്കാറിനോട് പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയയാണ് ഇസ്ലാമാബാദിൽ വാർത്ത സമ്മേളനത്തിനിടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
തങ്ങളുടെ രാഷ്ട്രപിതാവ് ജീവിച്ച ജിന്ന ഹൗസ് ഏറ്റെടുക്കാനുള്ള താൽപര്യം കാലങ്ങളായി പ്രകടിപ്പിക്കുന്നതാണ്. പാകിസ്താെൻറ ഉടമസ്ഥാവകാശത്തെ ഇന്ത്യ അംഗീകരിക്കണം. ജിന്ന ഹൗസിനെ ഇന്ത്യ സംരക്ഷിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും നഫീസ് സക്കരിയ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അതേസമയം, ജിന്ന ഹൗസിെൻറ അവകാശം ആർക്കെന്നത് തർക്കത്തിലാണ്. പാകിസ്താനു പുറമെ മുഹമ്മദലി ജിന്നയുടെ മകൾ ദിന വാഡിയ, സഹോദരി മറിയമിെൻറ പേരക്കുട്ടികൾ എന്നിവരാണ് അവകാശം ഉന്നയിച്ച് രംഗത്ത് എത്തിയത്. 1939ൽ ജിന്ന ഒപ്പുവെച്ച ഒസ്യത്ത് പ്രകാരം അവകാശം മറ്റൊരു സഹോദരി ഫാത്തിമക്കാണെന്ന നിലപാടാണ് സർക്കാറിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.