രജൗരി: കശ്മീലെ രജൗരിയിലും ബാരാമുല്ലയിലും സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു. രണ്ടു ഭീകരരെ വധിച്ചതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. രജൗരിയിലെ കാൻഡി വന മേഖലയിലും ബാരാമുല്ലയിലെ കർഹാമ കുൻസർ മേഖലയിലുമാണ് ഏറ്റുമുട്ടൽ നടക്കുന്നത്. രജൗരിയിൽ ഒരു ഭീകരന് പരക്കേറ്റതായും ആർമി പി.ആർ.ഒ കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് എ.കെ 56 തോക്കുംവെടിയുണ്ടകളും ഗ്രനേഡും വെടിമരുന്നും കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ജമ്മുവിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. കരസേന മേധാവി ജനറൽ മനോജ് പാണ്ഡേ രജൗരി സന്ദർശിക്കും. പ്രദേശവാസികളുടെ സഹായം ഭീകരർക്ക് ലഭിക്കുന്നുണ്ടോ എന്ന സംശയവും സേനക്കുണ്ട്. സംഘർഷ മേഖലയിൽ സൈന്യം തെരച്ചിൽ നടത്തും.സംഘർഷത്തിൽ കഴിഞ്ഞ ദിവസം രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.