ശ്രീനഗർ: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നുണ്ടായ അരക്ഷിത ാവസ്ഥ കാരണം സംസ്ഥാനത്തെ വ്യാപാര മേഖയിലുണ്ടായത് 10,000 കോടി രൂപയുടെ നഷ്ടം. പൊതുഗതാ ഗതം നിശ്ചലമാവുകയും ജനം പുറത്തിറങ്ങാതിരിക്കുകയും ചെയ്തതോടെ കടകേമ്പാളങ്ങൾ ക ഴിഞ്ഞ 84 ദിവസമായി അടഞ്ഞുകിടക്കുകയാണ്. ചില പ്രദേശങ്ങളിൽ രാവിലെ ഏതാനും മണിക്കൂർ കട കൾ തുറക്കുന്നുണ്ടെങ്കിലും ഉച്ചക്കു മുമ്പുതന്നെ അടക്കുകയാണ്. പ്രശസ്ത വാണിജ്യ കേന്ദ്രമായ ചാൽ ചൗക്കിൽ ഉൾപ്പെടെ സായാഹ്നങ്ങൾ വിജനമാണ്.
സാധാരണനില കൈവരിക്കാത്തതിനാൽ വ്യാപാര മേഖലക്കുണ്ടായ നഷ്ടം കൃത്യമായി പറയാൻ കഴിയില്ലെങ്കിലും 10,000 കോടിക്ക് മുകളിൽ നഷ്ടം വരുെമന്ന് കശ്മീർ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (കെ.സി.സി.ഐ) പ്രസിഡൻറ് ശൈഖ് ആശിഖ് പറഞ്ഞു. ഈ നഷ്ടം വീണ്ടെടുക്കുക ശ്രമകരമാണ്. കഴിഞ്ഞ ആഴ്ചയിൽ ചില ആളനക്കമുണ്ടായെങ്കിലും വ്യാപാര ഇടിവ് തുടരുകയാണ്. വ്യാപാരത്തിന് അനിവാര്യ അടിസ്ഥാന സൗകര്യമായ ഇൻറർനെറ്റ് റദ്ദാക്കിയതാണ് തകർച്ചയുടെ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. നഷ്ടത്തിെൻറ വ്യാപ്തി അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പറഞ്ഞറിയിക്കാൻ കഴിയാത്ത ഈ തകർച്ച സംസ്ഥാനത്തിെൻറ സാമ്പത്തിക മേഖലയിൽ ദീർഘകാലത്തേക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
ഇൻറർനെറ്റ് തടഞ്ഞതോടെ അമേരിക്കയിലും യൂറോപ്പിലും ബിസിനസുള്ള സംസ്ഥാനത്തെ ഐ.ടി കമ്പനികൾ നിശ്ചലമാണ്. കരകൗശല മേഖലക്ക് ഏറെ പ്രതീക്ഷ നൽകുന്ന ക്രിസ്മസ്, പുതുവത്സര കച്ചവടം പ്രതിസന്ധിയിലായിരിക്കുകയാണ്. വാർത്താവിനിമയം അസാധ്യമായതിനാൽ ഓർഡറുകൾ സ്വീകരിക്കാൻ കഴിയുന്നില്ല. ഈ മേഖലയിൽ മാത്രം അരലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി. നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഭണണകൂടത്തിന് മാത്രമാണെന്നും വ്യാപാരികളുടെ ദുരവസ്ഥക്ക് പരിഹാരം കാണാൻ അടിയന്തര നടപടി വേണമെന്നും ചേംബർ പ്രസിഡൻറ് വ്യക്തമാക്കി.
ജി.എസ്.ടി, ഓൺലൈൻ റിട്ടേൺ തുടങ്ങിയ സംവിധാനങ്ങളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 2,000 കോടി രൂപയുടെ വികസന പദ്ധതികളും അവതാളത്തിലായി. അരക്ഷിതാവസ്ഥ ഉടലെടുത്തതോടെ തൊഴിലാളികൾ താഴ്വര വിട്ടു. ടൂറിസം മേഖല തളർന്നു. തകർച്ചയിൽനിന്ന് സംസ്ഥാനത്തെ കരകയറ്റാനുള്ള പദ്ധതികളുമായി ഭരണകൂടം ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ലെന്നും ആശിഖ് കൂട്ടിച്ചേർത്തു. ചില പ്രമുഖ വ്യാപാരികളെ തടവിലാക്കിയത് ദൗർഭാഗ്യകരമാണ്. കശ്മീർ വ്യാപാര, നിർമാണ ഫെഡറേഷൻ പ്രസിഡൻറ് മുഹമ്മദ് യാസിൻ ഖാൻ തടവിലാണ്. അദ്ദേഹത്തിെൻറ മാതാവ് കുറച്ചുദിവസം മുമ്പ് മരിച്ചു. മാനുഷിക പരിഗണന നൽകിയെങ്കിലും അദ്ദേഹത്തെ മോചിപ്പിക്കേണ്ടതായിരുന്നു. പുറത്തുനിന്നുള്ള നിക്ഷേപത്തിന് തങ്ങൾ എതിരല്ല. എന്നാൽ, സംസ്ഥാനത്ത് നിക്ഷേപക സാഹചര്യം ഒരുക്കേണ്ടത് സർക്കാറിെൻറ ബാധ്യതയാണെന്നും ചേംബർ പ്രസിഡൻറ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.