അനന്ത്​നാഗിൽ സ്​ഫോടനത്തിന്​ ലഷ്​കർ പദ്ധതി; നാലു ഭീകരർ അറസ്റ്റിൽ

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സ്‌ഫോടനം നടത്താനുള്ള ലഷ്‌കറെ ത്വയ്​ബ പദ്ധതി തകര്‍ത്ത് ജമ്മു-കശ്മീര്‍ പൊലീസ്. നാലുപേരെ അറസ്റ്റു ചെയ്തു. ബാരാമുള്ള സ്വദേശി ആമിര്‍ റിയാസ് ലോണ്‍, സീര്‍ ഹംദാന്‍ സ്വദേശി ഒവൈസ് അഹമ്മദ് ഷക്​സാസ്, പുല്‍വാമയിലെ രാജ്പോറ സ്വദേശി ഷുഹൈബ് മുസ്സഫര്‍ ഖാസി, താരിഖ് ദര്‍ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്​.

അനന്ത്നാഗ് പട്ടണത്തില്‍ നടത്താൻ ലക്ഷ്യമിട്ടിരുന്ന വലിയ സ്ഫോടന പദ്ധതിയാണ് പൊലീസ്​ ഈ നീക്കത്തിലൂടെ തകർത്തത്​. ലോണിന്‍റെ പക്കല്‍നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളുള്‍പ്പടെ പിടിച്ചെടുത്തു. ബാരാമുള്ള സ്വദേശിയായ ലഷ്‌കറെ ത്വയ്​ബ ഭീകരന്‍ ബിലാല്‍ ഷെയ്ഖുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. പുല്‍വാമയിലെ സജീവ ഭീകരനായ ആക്വിബ് ദറുമായി ഖാസിക്ക് നേരിട്ടു ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - J&K police busts Lashkar-E-Taiba terror module, 4 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.