ന്യൂഡൽഹി: ജവഹർ ലാൽ നെഹ്റു സർവകലാശാല കാമ്പസിൽ വിദ്യാർഥികൾക്കുനേരെയുണ്ടായ അ ക്രമങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്ന ഹരജിയിൽ ഡൽഹി ഹൈകോടതി പൊലീ സിെൻറയും വാട്സ്ആപ്, ഗൂഗ്ൾ, ആപ്പിൾ തുടങ്ങിയ കമ്പനികളുടെയും പ്രതികരണം ആരാഞ്ഞു. p>
ജെ.എൻ.യു പ്രഫസർമാരായ അമീത് പരമേശ്വരൻ, അതുൽ സൂദ്, ശുക്ല വിനായക് സാവന്ത് എന്നിവരുടെ ഹരജിയിലാണ് ഹൈകോടതി ജസ്റ്റിസ് ബ്രിജേഷ് സേതിയുടെ നടപടി. ജനുവരി അഞ്ചിനാണ് മൂഖംമൂടി ധരിച്ചെത്തിയ ഒരു കൂട്ടം അക്രമികൾ കാമ്പസിനകത്തെ േഹാസ്റ്റലിൽ അതിക്രമിച്ചുകയറി വിദ്യാർഥികളെ ക്രൂരമായി മർദിച്ചത്. ഇരുമ്പുവടി ഉൾപ്പെടെ ആയുധങ്ങളുമായെത്തിയ സംഘം ഹോസ്റ്റലിെൻറ ജനലുകളും ഫർണിച്ചറുകളും തകർക്കുകയും ചെയ്തിരുന്നു.
സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറണമെന്ന് ജെ.എൻ.യു അധികൃതരോട് ആവശ്യപ്പെട്ടതായി ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, സംഭവത്തിൽ യൂനിവേഴ്സിറ്റി അധികൃതരിൽനിന്ന് പൊലീസിന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്ന് ഡൽഹി സർക്കാറിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ കോടതിയെ അറിയിച്ചു.
അക്രമികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ, വിഡിയോകൾ, ഫോൺ നമ്പറുകൾ എന്നിവ സംരക്ഷിക്കണമെന്ന് വാട്സ്ആപ്പിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്റ്റാൻറിങ് കോൺസൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.