ജെ.എൻ.യു ആക്രമണം: ഗുണ്ടകൾക്ക്​ കടുത്ത ശിക്ഷ നൽകണം​ -ഗൗതം ഗംഭീർ

ന്യുഡൽഹി: ജെ.എൻ.യുവിൽ ഗുണ്ടകൾ അഴിഞ്ഞാടുകയും വിദ്യാർഥികളേയും അധ്യാപകരേയും മർദിച്ച്​ പരിക്കേൽപിക്കുകയും ചെയ് ​ത സംഭവത്തിൽ പ്രതികരണവുമായി മുൻ ക്രിക്കറ്റ്​ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. ജെ.എൻ.യുവിൽ നടന്ന ആക്രമണം രാ ജ്യത്തിൻെറ ധാർമ്മികതയ്ക്ക് എതിരാണെന്ന് ഗംഭീർ അഭി​പ്രായപ്പെട്ടു.

‘‘സർവകലാശാല കാമ്പസിൽ നടന്നതുപോലെയുള് ള ആക്രമണങ്ങൾ പൂർണമായും രാജ്യത്തിൻെറ ധാർമികതക്ക്​ എതിരാണ്​. ഏത്​ പ്രത്യയശാസ്ത്രമാണ്​ അല്ലെങ്കിൽ ഏത്​ ചിന്താഗ തിയാണ്​ എന്നത്​ വിഷയമല്ല. വിദ്യാർഥികള്‍ ഇത്തരത്തിൽ ഉന്നംവെക്കപ്പെടരുത്. സർവകലാശാലയിൽ പ്രവേശിക്കാൻ ധൈര്യം കാണിച്ച ഈ ഗുണ്ടകൾക്ക് കർശനമായ ശിക്ഷ നൽകേണ്ടതുണ്ട്. ” അദ്ദേഹം ട്വീറ്റ് ചെയ്തു.

ജെ.എൻ.യു കാമ്പസിനകത്ത്​ ഹോസ്​റ്റൽ മുറിയിൽ ഞായറാഴ്​ച വൈകീ​േട്ടാടെയാണ്​ ആക്രമണം നടന്നത്​. മുഖംമൂടിധാരികളായ ഗുണ്ടകൾ നടത്തിയ ആക്രമണത്തിൽ വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ള വിദ്യാർഥികള്‍ക്ക് പരിക്കേറ്റിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സമരം നടത്തുന്ന വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ ഗുണ്ടകളും കാമ്പസിനുള്ളിലെ എ.ബി.വി.പി പ്രവര്‍ത്തകരും ചേര്‍ന്ന്​ ആക്രമിക്കുകയായിരുന്നു.

50ല്‍ അധികം ആളുകള്‍ ആക്രമണ സംഘത്തിലുണ്ടായിരുന്നതായാണ്​ വിദ്യാര്‍ഥികള്‍ നൽകുന്ന വിവരം. ഗുണ്ടകൾ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ആക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ശ്രമിച്ച അധ്യാപകരെയും ഗുണ്ടകള്‍ തല്ലിച്ചതച്ചെന്ന് വിദ്യാര്‍ഥി യൂണിയൻെറ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന്​ ട്വീറ്റ് ചെയ്തു. എ.ബി.വി.പി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും യൂണിയന്‍ ആരോപിച്ചു.

യൂണിയന്‍ ഭാരവാഹികളടക്കമുള്ള വിദ്യാര്‍ഥികളെ ഇരുമ്പു വടികള്‍ കൊണ്ടാണ്​ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

Tags:    
News Summary - jnu attack; should take strict act against goons said gautam gambir -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.