ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരെ നടന്ന ആക്രമണത്തിൽ കേന്ദ്ര സർക് കാറിെനതിരെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി.
മുമ്പില്ലാത്ത വിധം ഞെട്ടിക്കുന്ന തരത്തിൽ ഗുണ്ടകൾ ഇന്ത്യൻ യുവാക്കൾക്കു നേരെ നടത്തിയ ആക്രമണം മോദി സർക്കാറിൻെറ പ്രേരണയോടെയാണ് നടന്നത്. ഇത് ദൗർഭാഗ്യകരവും അസ്വീകാര്യവുമാണെന്നും സോണിയ അഭിപ്രായപ്പെട്ടു.
എതിരഭിപ്രായങ്ങളെ അടിച്ചമർത്തുകയും കീഴ്പ്പെടുത്തുകയും െചയ്യുമെന്ന സർക്കാറിൻെറ ഓർമപ്പെടുത്തലാണ് ഞായറാഴ്ച നടന്ന അക്രമസംഭവമെന്നും ഇന്ത്യൻ യുവാക്കളുടേയും വിദ്യാർഥികളുടേയും ശബ്ദം മൂടിക്കെട്ടാനുള്ള ശ്രമമാണ് എല്ലാ ദിവസവും നടക്കുന്നതെന്നും സോണിയ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.