‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ പ്രദർശനം റദ്ദാക്കാൻ ജെ.എൻ.യു രജിസ്ട്രാറുടെ കർശന നിർദേശം

ന്യൂഡൽഹി: ജവഹർ ലാൽ നെഹ്റു സർവകലാശാലയിൽ നടത്താനിരുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ബി.ബി.സി ഡോക്യമെന്ററിയുടെ പ്രദർശനം റദ്ദാക്കാൻ സർവകാലാശാല രജിസ്ട്രാറുടെ കർശന നിർദേശം. ‘അത്തരം അനധികൃതമായ പ്രവർത്തനം സർവകലാശാലയുടെ സമാധാനത്തിനും സാഹോദര്യത്തിനും വിഘ്‍നമുണ്ടാക്കും​‘ എന്ന് വ്യക്തമാക്കിയാണ് രജിസ്ട്രാർ പ്രദർശനം റദ്ദാക്കാൻ നിർദേശിച്ചത്.

ജവഹർലാൽ നെഹ്റു സർവകലാശാല യൂനിയൻ എന്ന ​പേരിൽ ഒരു കൂട്ടം വിദ്യാർഥികൾ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി 24ന് രാത്രി ഒമ്പതിന് ‘ടെഫ്‍ലാസി’ൽ പ്രദർശിപ്പിക്കുന്നുവെന്ന ലഘുലേഖ ശ്രദ്ധയിൽ​പ്പെട്ടുവെന്ന് രജിസ്​ട്രാർ തിങ്കളാഴ്ച വൈകീട്ട് ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കി. ജെ.എൻ.യു അധികൃതരിൽ നിന്ന് ഇതിന് മുൻകൂട്ടി അനുമതി വാങ്ങിയിട്ടില്ലെന്ന് രജിസ്ട്രാർ തുടർന്നു.

അത്തരം അനധികൃതമായ പ്രവർത്തനം സർവകലാശാല കാമ്പസിന്റെ സമാധാനത്തിനും സാഹോദര്യത്തിനും വിഘ്‍നമുണ്ടാക്കും. ബന്ധപ്പെട്ട വിദ്യാർഥികളും വ്യക്തികളും നിശ്ചയിച്ച പരിപാടി അടിയന്തിരമായി റദ്ദാക്കണമെന്ന് കർശന നിർദേശം നൽകുകയാണെന്നും അതിന് തയാറായില്ലെങ്കിൽ സർവകലാശാല ചട്ടപ്രകാരം കടുത്ത അച്ചടക്ക നടപടി എടുക്കുമെന്നും രജിസ്ട്രാർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - JNU registrar strict instructions to cancel the BBC documentary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.