ന്യൂഡൽഹി: നിരവധി മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ന്യൂഡൽഹി റഫി മാർഗിലെ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി ബിൽഡിങ്ങിനു മുമ്പിൽ മാധ്യമപ്രവർത്തകർ കണ്ടുകൊണ്ടു നിന്ന വധശ്രമത്തെ കേവലം ഉമർ ഖാലിദിെൻറ അവകാശവാദമാക്കി മാറ്റാൻ ബി.ജെ.പി അനുകൂല മാധ്യമങ്ങൾ ശ്രമം തുടങ്ങി. അന്വേഷണ സമയത്ത് ഇടപെടരുതെന്ന് ഉമർ ഖാലിദ് ആവശ്യപ്പെട്ടിട്ടും മൊഴി എടുക്കുന്ന മുറിയിലേക്ക് കയറി വന്ന ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി പറഞ്ഞതിനനുസരിച്ച് കേസ് ദുർബലമാക്കി വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഒരു വിഭാഗം ഇംഗ്ലീഷ് മാധ്യമങ്ങൾ ശ്രമിച്ചത്. ഇൗ പ്രചാരണത്തിനിടയിൽ ഉമർ ഖാലിദിെൻറ മൊഴിക്ക് വിരുദ്ധമായി എഫ്.െഎ.ആർ ഇടാനും പൊലീസ് ശ്രമിച്ചു.
പ്രതി ആരാണെന്ന് താൻപോലും പറയും മുമ്പ് മീനാക്ഷി ലേഖിയെ പോലൊരു നേതാവ് മൊഴിയെടുക്കുന്ന സ്ഥലത്ത് വരുകയും ആക്രമികളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും എന്തിനാണെന്ന് ഉമർ ഖാലിദ് ചോദിച്ചു. അന്വേഷണ നടപടിയിൽ ഇടപെടരുതെന്ന് മീനാക്ഷി ലേഖിയോട് താൻതന്നെ ആവശ്യപ്പെട്ടപ്പോൾ സഹായിക്കാനാണ് വന്നതെന്നാണ് അവർ പറഞ്ഞത്. പിന്നീട് മാധ്യമങ്ങളോട് തനിക്കെതിരെ പ്രസ്താവന നടത്തുകയും ചെയ്തുവെന്നും ഉമർ കുറ്റപ്പെടുത്തി. രാജ്യത്ത് ഇപ്പോള്‍ ഭയത്തിെൻറ അന്തരീക്ഷമാണുള്ളതെന്നും സര്‍ക്കാറിനെതിരെ സംസാരിക്കുന്നവര്‍ നിരന്തരം ഭീഷണിയുടെ നിഴലിലാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ഒരാള്‍ ആക്രമിച്ച് വെടിയുതിര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ഉമര്‍ ഖാലിദ് പറഞ്ഞതെന്ന് ഡി.സി.പി മധുര്‍ വര്‍മ പറഞ്ഞു. വെടിവെക്കാന്‍ കഴിയാതിരുന്ന ആക്രമി ഉടന്‍തന്നെ അപ്രത്യക്ഷനായി. കനത്ത സുരക്ഷാ വലയത്തിലുള്ള മേഖലയിൽ സി.സി.ടി.വി പരിശോധിച്ചാൽ പ്രതിയെ പിടികൂടാനാവില്ലേ എന്ന് ചോദിച്ചപ്പോൾ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും ആക്രമിക്കൊപ്പം മറ്റാരുമില്ലെന്നാണ് കരുതുന്നതെന്നും ജോ. പൊലീസ് കമീഷണര്‍ അജയ് ചൗധരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.