ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി നജീബ് അഹ്മദിെൻറ തിരോധാന കേസ് പരിഗണിക്കവെ ഡൽഹി ഹൈകോടതിക്ക് മുന്നിൽ സി.ബി.െഎക്കെതിരെ പ്രതിഷേധിച്ചതിന് മാതാവ് ഫാത്തിമ നഫീസ് അടക്കം 20ലധികം പേെര പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി സി.ബി.െഎക്കെതിരെ രൂക്ഷവിമർശനം നടത്തി. ഇതിന് പിന്നാലെയാണ് കോടതിക്ക് പുറത്തുണ്ടായിരുന്ന ജെ.എൻ.യു, ജാമിഅ മില്ലിയ്യ വിദ്യാർഥികളും സാമൂഹികപ്രവർത്തകരും സി.ബി.െഎക്കെതിരെ മുദ്രാവാക്യം മുഴക്കിയത്.
ഫാത്തിമ നഫീസിനെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. ഇവരെ പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യമെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. ഫാത്തിമ നഫീസിനെ തിലക് മാർഗ് സ്റ്റേഷനിലേക്കും മറ്റുള്ളവരെ ബാരക്കമ്പ സ്റ്റേഷനിലേക്കും കൊണ്ടുേപായി. പിന്നീട് കേസെടുത്ത് വിട്ടയച്ചു. കേസ് അട്ടിമറിക്കുന്നെന്നാരോപിച്ച് സി.ബി.െഎ ആസ്ഥാനത്ത് ഫാത്തിമ നഫീസിെൻറ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. അന്വേഷണം പുരോഗതിയിലാണെന്നും തിങ്കളാഴ്ച റിേപ്പാർട്ട് സമർപ്പിക്കുമെന്നും സി.ബി.െഎ ഉറപ്പുനൽകി. റിപ്പോർട്ട് കണ്ടശേഷം നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഫാത്തിമ സമരം അവസാനിപ്പിച്ചത്. എന്നാൽ, റിപ്പോർട്ടിൽ പുരോഗതി ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.