ന്യൂഡൽഹി: സെമസ്റ്റർ രജിസ്ട്രേഷൻ നടപടിയുമായി ബന്ധപ്പെട്ട് സമരത്തിലുള്ള ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികളെ വാഴ്സിറ്റി സുരക്ഷാ ജീവനക്കാരും എ.ബി.വി.പി പ്രവർത്തകരും കൈയേറ്റം ചെയ്തു. ശനിയാഴ്ച പുലർച്ച മുഖം മറച്ചെത്തിയ സുരക്ഷാ ജീവനക്കാർ വിദ്യാർഥി യൂനിയൻ പ്രസിഡൻറ് ഐഷ ഘോഷനോടടക്കം മോശമായി പെരുമാറി. തുടർന്ന് ഇതിനെതിരെ ശനിയാഴ്ച കാമ്പസിൽ പ്രതിഷേധിച്ച വിദ്യാർഥികളെ എ.ബി.വി.പി പ്രവർത്തകർ തിരഞ്ഞുപിടിച്ചു മർദിക്കുകയായിരുന്നു. വിദ്യാർഥികളെ മർദിക്കുന്നതിേൻറയും അപമര്യദയായി പെരുമാറുന്നതിേൻറയും ചിത്രങ്ങൾ വിദ്യാർഥി യൂനിയൻ നേതാവ് ഐഷ ഘോഷ് പുറത്തുവിട്ടു.
സെമസ്റ്റർ രജിസ്ട്രേഷൻ ബഹിഷ്കരണാഹ്വാനവുമായി വിദ്യാർഥികൾ നടത്തുന്ന സമരം പൊളിക്കാൻ എ.ബി.വി.പിയെയും സുരക്ഷ ജീവനക്കാരേയും ഉപയോഗിച്ച് സർവകലാശാല അധികൃതർ ബോധപൂർവം പ്രശ്നം സൃഷ്ടിക്കുകയാണെന്ന് വിദ്യാർഥി യൂനിയൻ ആരോപിച്ചു. തങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ തയാറാകാത്തതിനെ തുടർന്ന് സെമസ്റ്റർ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർഥികൾ തടസ്സപ്പെടുത്തിയിരുന്നു.
ജനുവരി അഞ്ചിനാണ് അടുത്ത സെമസ്റ്റർ തുടങ്ങുന്നത്. എ.ബി.വി.പി ഒഴികെയുള്ള വിദ്യാർഥി സംഘടനകൾ സെമസ്റ്റർ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.