ചെന്നൈ: ജോലി സമ്മർദ്ദം മൂലം ഐ.ടി ജീവനക്കാരൻ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കി. ചെന്നൈയിലെ താഴാംബൂരിൽ മഹാബലിപുരം റോഡിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ഭാര്യ ക്ഷേത്രസന്ദർശനം കഴിഞ്ഞ തിരിച്ചെത്തയപ്പോഴാണ് കാർത്തികേയനെ മരിച്ചനിലയിൽ കണ്ടത്. തേനി സ്വദേശിയാണ് കാർത്തികേയൻ.
15 വർഷമായി ചെന്നൈയിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു കാർത്തികേയൻ. ഭാര്യ കെ.ജയറാണിക്കും 10ഉം 8ഉം വയസ് പ്രായമുള്ള രണ്ട് മക്കൾക്കുമൊപ്പമാണ് കാർത്തികേയൻ ചെന്നൈയിൽ കഴിഞ്ഞിരുന്നത്. ജോലി സമ്മർദ്ദം മൂലം കാർത്തികേയൻ വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചെന്നൈയിലെ ആശുപത്രിയിൽ വിഷാദരോഗത്തിന് ചികിത്സയും തേടിയിരുന്നു.
തിങ്കളാഴ്ചയാണ് ഭാര്യ ജയറാണി തിരുപ്പതി ക്ഷേത്രദർശനത്തിനായി പോയത്. വ്യാഴാഴ്ച തിരിച്ചെത്തിയപ്പോൾ വീട് ഉള്ളിൽ നിന്നും പൂട്ടിയനിലയിലായിരുന്നു. തുടർന്ന് കൈയിലുണ്ടായിരുന്ന മറ്റൊരു കീ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചപ്പോഴാണ് കാർത്തികേയൻ തറയിൽ കിടക്കുന്നത് കണ്ടത്.
മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ചോരാംപേട്ട് സർക്കാർ ആശുപത്രിയിലേക്ക് അയച്ചുവെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മരണത്തിന് പിന്നിലുള്ള കാര്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.