ജോധ്പൂർ: കറുത്ത വർഗക്കാരനായ ജോർജ് േഫ്ലായ്ഡിനെ ശ്വാസംമുട്ടിച്ചുകൊന്ന പൊലീസ് നടപടിക്കെതിരെ അമേരിക്കയിൽ പ്രതിഷേധം ആളിക്കത്തവെ സമാന രീതിയിലുള്ള അക്രമം ഇന്ത്യയിലും. രാജസ്ഥാനിലെ ജോധ്പൂരിലാണ് യുവാവിെൻറ കഴുത്തിൽ കാൽമുട്ടമർത്തി പൊലീസുകാർ മർദിച്ചത്. സംഭവത്തിെൻറ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ബൽദേവ് നഗർ സ്വദേശിയായ മുകേഷ്കുമാർ പ്രജാപതിയെ പൊലീസുകാർ മർദിച്ചത്. മാസ്ക് ധരിച്ചില്ലെന്ന കാരണത്താൽ പിഴ ചുമത്തിയ പൊലീസ് നടപടിക്കെതിരെ പ്രതികരിച്ചതിനായിരുന്നു ക്രൂരമർദനം.
രണ്ടുപൊലീസുകാർ ചേർന്ന് യുവാവിനെ മർദിക്കുന്നതും കഴുത്തിൽ കാൽമുട്ടമർത്തതും വിഡിയോയിൽ വ്യക്തമായിരുന്നു. സംഭവത്തിെൻറ വീഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിേഷധങ്ങളുയർന്നു. എന്നാൽ യുവാവ് പൊലീസിനെ അക്രമിച്ചതിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് ഇതെന്നായിരുന്നു ജോധ്പൂർ ഡി.സി.പി പ്രിതി ചന്ദ്രയുടെ വിശദീകരണം.
Rajasthan’s #GeorgeFloyd moment: Police kneeling neck of a man who thrashed cop, threatened to kill them, in Jodhpur on Thursday evening. #BlackLivesMatter #blacklifematters @PoliceRajasthan pic.twitter.com/Z73HeG1zVL
— Rakesh Goswami (@DrRakeshGoswami) June 5, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.