ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്നത് ജോതിരാദിത്യ സിന്ധ്യയുടെ ശരിയായ തീരുമാനമായിരുന്നില്ലെന്ന് മുൻ ത്രിപുര കോൺഗ്രസ് അധ്യക്ഷനും ബന്ധുവും മാണിക്യ രാജകുടുംബത്തിന്‍റെ തലവനുമായ പ്രദ്യോത് ദേബ്ബർമ. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് ചാടുകയെന്നത് ശരിയായ തീരുമാനമായിരുന്നില്ല. യുവനേതാക്കൾക്ക് കോൺഗ്രസ് ഇടം നൽകാത്ത സാഹചര്യത്തിൽ രാജ്യത്തിനായി എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുവനേതാക്കൾ ഒരുമിച്ച് ഇന്ത്യയിൽ ശക്തമായ പ്രതിപക്ഷത്തെ ഉണ്ടാക്കുകയാണ് വേണ്ടത്. സചിൻ പൈലറ്റ്, അജോയ് കുമാറിനെ പോലുള്ള നേതാക്കൻമാർക്ക് ഇതിനുള്ള കഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ ഐ.പി.എസ് ഓഫീസറും ഝാർഖണ്ഡ് കോൺഗ്രസ് അധ്യക്ഷനുമായ അജോയ് കുമാർ പാർട്ടി വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. രാജസ്ഥാനിൽ നിന്നുള്ള നേതാവായ സചിൻ പൈലറ്റും കോൺഗ്രസ് നേതൃത്വവും തമ്മിൽ പ്രശ്നങ്ങൾ നില നിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രദ്യോത് ദേബ്ബർമയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.