അയാളെന്നെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി; എം.ജെ അക്​ബറിനെതിരെ മാധ്യമപ്രവർത്തക

ന്യൂഡൽഹി: കേ​ന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായിരുന്ന എം.ജെ അക്​ബറിനെതിരെ ലൈംഗികാരോപണവുമായി മാധ്യമപ്രവർത്തക. ലൈവ്മിൻറ്​ നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയാണ് അക്​ബറിനെതിരെ ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചത്​​.

1997ൽ നടന്ന സംഭവമാണ്​ ​പ്രിയ രമണി ഒാർത്തെടുത്തത്​. ടെലഗ്രാഫി​​​​​െൻറ സ്ഥാപക എഡിറ്റർ കൂടിയായ അക്​ബർ മാധ്യമ മേഖലയിൽ തിളങ്ങി നിന്നിരുന്ന സമയത്ത്​ ആ മേഖലയിൽ പുതുമുഖമായിരുന്ന പ്രിയ, അക്​ബർ വിളിച്ചതുപ്രകാരം മുംബൈയിലെ ഹോട്ടലിൽ രാത്രി ഏഴ്​ മണിക്ക്​ ചെന്നിരുന്നു. അഭിമുഖത്തിനെന്ന്​ പറഞ്ഞായിരുന്നു 23കാരിയായ പ്രിയയെ അയാൾ വിളിച്ചത്​. എന്നാൽ അയാളിൽ നിന്നും മോശമായ അനുഭവമാണ്​ ഉണ്ടായതെന്നും തനിക്ക്​ മദ്യം വാഗ്​ദാനം ചെയ്​തെന്നും പ്രിയ ആരോപിച്ചു.

ഹോളിവുഡ്​ നിർമാതാവായ ഹാർവി വെയ്​ൻസ്റ്റീനെതിരെ നടിമാർ ആരംഭിച്ച മീറ്റൂ ക്യാമ്പയ്​ൻ കത്തി നിൽക്കുന്ന സമയത്ത്​ കഴിഞ്ഞ വർഷം വോഗ്​ മാഗസിനിലായിരുന്നു പ്രിയ ത​​​​​െൻറ അനുഭവം പങ്കുവെച്ചത്​. അന്ന്​ പേര്​ വെളിപ്പെടുത്താതെ പങ്കുവെച്ച ലേഖനം ട്വിറ്ററിൽ പ്രിയ പുനഃപ്രസിദ്ധീകരിക്കുയായിരുന്നു. തനിക്കുണ്ടായ അനുഭവം ഇയാളിൽ നിന്ന്​ മറ്റുള്ള മാധ്യമ വിദ്യാർഥികളും നേരിട്ടിരിക്കുമെന്നും അവർ അത്​ വെളിപ്പെടുത്ത​െട്ട എന്നും​ അവർ ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Journalist accusesM J Akbar of sexual harassment-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.