ബംഗളൂരു: കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരെ വ്യാജ വാർത്തയും മോർഫ് ചെയ്ത ഫോട്ടോയും പ്രചരിപ്പിച്ചതിന് മാധ്യമപ്രവർത്തകനും ബി.ജെ.പി അനുഭാവിയും പിടിയിലായി. uksuddi.in എന്ന വെബ്പോർട്ടലിെൻറ ഉടമയും മാധ്യമപ്രവർത്തകനുമായ എ. ഗംഗാധർ, ബി.ജെ.പി അനുഭാവിയായ അജിത്ത് ഷെട്ടി എന്നിവരെയാണ് ബംഗളൂരു പൊലീസ് പിടികൂടിയത്.
വ്യാജ രേഖയുണ്ടാക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുമാരസ്വാമിയുടെ വ്യാജ ചിത്രം ഗംഗാധർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത് ബി.ജെ.പി അനുഭാവിയായ അജിത്ത് ഷെട്ടി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയായ എച്ച്.ബി. ദിനേശ് ആണ് പൊലിസിൽ പരാതി നൽകിയത്.
രണ്ടു ദിവസത്തേക്ക് മുഖ്യമന്ത്രി ആയുർവേദ ചികിത്സക്കുപോകുന്നു എന്ന തലക്കെട്ടിലാണ് പോർട്ടലിൽ വാർത്ത വന്നത്. പിന്നീട് കന്നട നടി രാധികക്കൊപ്പം നിൽക്കുന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെ വ്യാജ ചിത്രവും പോർട്ടലിൽ പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി. ഇതിലൂടെ മുഖ്യമന്ത്രിയെ മനഃപൂർവം ഇരുവരും അപമാനിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.