മന്ത്രി ഗുലാബോ ദേവിയോട് മാധ്യമപ്രവർത്തകൻ ചോദ്യങ്ങൾ ചോദിക്കുന്നു

യു.പി മന്ത്രിയോട് തെരഞ്ഞെടുപ്പിലെ മോഹന വാഗ്ദാനങ്ങൾ എന്തായെന്ന് ചോദ്യം; മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

ലഖ്നോ: ഉത്തർ പ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ ഗുലാബോ ദേവിയോട് തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ഓൺലൈൻ വാർത്താ ചാനലിലെ സഞ്ജയ് റാണ എന്നയാളാണ് അറസ്റ്റിലായത്.

മാർച്ച് 11ന് ബുധനഗർ ഖന്ദ്വ ഗ്രാമത്തിൽ തറക്കല്ലിടൽ ചടങ്ങിന് മന്ത്രി എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകൻ ചോദ്യങ്ങൾ ഉന്നയിച്ചത്. റോഡുകൾ, ശൗചാലയങ്ങൾ, വിവാഹ ഓഡിറ്റോറിയം എന്നിവ ഗ്രാമത്തിൽ നിർമിക്കുമെന്ന് പറഞ്ഞിട്ട് എന്തായെന്നായിരുന്നു സഞ്ജയ് റാണയുടെ ചോദ്യം. ചോദ്യങ്ങളുയർത്തിയ മാധ്യമപ്രവർത്തകനെ ഗ്രാമീണരെല്ലാം പിന്തുണക്കുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങൾ ആരോ പകർത്തിയത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇതോടെ ചന്ദൗസി പൊലീസ് സ്റ്റേഷനിൽ ഭാരതീയ ജനത യുവ മോർച്ച പരാതി നൽകി. സർക്കാറിന്‍റെ പ്രവൃത്തിയിൽ മാധ്യമപ്രവർത്തകൻ ഇടപെട്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. തുടർന്ന് പൊലീസ് സഞ്ജയ് റാണയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മാധ്യമപ്രവർത്തകനെ ജാമ്യത്തിൽ വിട്ടിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Journalist arrested in UP for questioning minister over development work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.