യു.പിയിലെ ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ രമൺ കശ്യപിെൻറ മരണത്തിൽ ദുരൂഹത വർധിപ്പിച്ച് പുതിയ വെളിപ്പെടുത്തലുകൾ. ബി.ജെ.പി നേതാക്കളുടെ കർഷക കൂട്ടക്കൊലയുടെ വീഡിയോ പകർത്തിയ മാധ്യമപ്രവർത്തകനെ വെടിവച്ച് കൊല്ലുകയായിരുന്നെന്നാണ് അവർ ഉന്നയിക്കുന്ന വാദം. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിെൻറ വീഡിയോ ചിത്രീകരിക്കുകയായിരുന്നു രമൺ കശ്യപ്. ഇതിനിടയിലാണ് കർഷർക്കുനേരെ പാഞ്ഞടുക്കുന്ന മന്ത്രിയുടെ മകെൻറ വാഹനത്തിേൻറയും മറ്റും വീഡിയോ ഫുട്ടേജുകൾ കശ്യപിന് ലഭിച്ചത്.
കേന്ദ്രമന്ത്രിയുടെ മകൻ ആഷിശ് മിശ്ര കർഷകർക്കുനേരെ വെടിയുതിർക്കുന്നതിേൻറയും ചിത്രങ്ങൾ കശ്യപ് എടുത്തിരുന്നതായും ഇക്കൂട്ടർ പറയുന്നു. രമൺ കശ്യപ് വീഡിയോ ചിത്രീകരണം നടത്തുന്നതു കണ്ട ബിജെപി ഗുണ്ടകൾ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നെന്നും ഇവർ പറയുന്നു. എന്നാൽ ഇതിെൻറ കൃത്യമായ തെളിവുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
അതേസമയം രമൺ കശ്യപിെൻറ മരണത്തിൽ ദുരൂഹതയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നു. രമണിെൻറ സേഹാദരൻ പവൻ കശ്യപാണ് ആരോപണം ഉന്നയിച്ചത്. തന്നെ കാണാൻ വന്ന ഒരു ദേശീയ മാധ്യമത്തിെൻറ റിപ്പോർട്ടർ സഹോദരെൻറ മരണത്തെക്കുറിച്ച് തന്നോട് തർക്കിച്ചെന്ന് പവൻ പറയുന്നു. ചില മാധ്യമപ്രവർത്തകർ അവരുടെ വാക്കുകൾ ഞങ്ങളെക്കൊണ്ട് പറയിക്കാൻ ശ്രമിക്കുന്നുണ്ട്. കർഷകർ അവനെ വടികൾ കൊണ്ട് അടിച്ചെന്നും അങ്ങിനെയാണ് മരിച്ചതെന്നുമാണ് അത്തരക്കാർ പറയുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. ന്യൂസ് ലോൻഡ്രിക് നൽകിയ അഭിമുഖത്തിൽ പവൻ പറഞ്ഞു.
കർഷകരും ബി.ജെ.പിക്കാരും തമ്മിലുള്ള സംഘർഷത്തിലാണ് സഹോദരൻ കൊല്ലപ്പെട്ടതെന്നാണ് ചില മീഡിയകൾ പറയാൻ ശ്രമിക്കുന്നത്. ദേശീയ ചാനലായ ആജ്തക്കിെൻറ റിപ്പോർട്ടറാണ് ഇതിന് ശ്രമിച്ചതെന്നും പവൻ പറഞ്ഞു. 'മാധ്യമങ്ങളും രാഷ്ട്രീയം കളിക്കുകയാണെ'ന്നാണ് പവൻ കശ്യപ് പറയുന്നത്. മകനെ മർദ്ദിച്ചു കൊലപ്പെടുത്തിയതായുള്ള മാധ്യമവാർത്തകൾ രമെൻറ പിതാവും തള്ളിക്കളഞ്ഞിരുന്നു. കാർ ഇടിക്കുകയും കുറച്ചുദൂരം വലിച്ചിഴക്കുകയും ചെയ്തതായും പിതാവ് പറയുന്നു. ഇതിെൻറ തെളിവായി കശ്യപിെൻറ ശരീരത്തിൽ അടയാളങ്ങൾ ഉണ്ടായിരുന്നെന്നും ഞാനത് കണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അക്രമ സംഭവത്തിനുശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് ശേഷമാണ് രമന്‍റെ മൃതദേഹം കണ്ടുകിട്ടിയത്. സംഭവ സമയത്ത് മകനെ കാണാനില്ലായിരുന്നുവെന്നും പിതാവ് രാം ധുലാരി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.