ന്യൂഡൽഹി: മാധ്യമ പ്രവർത്തകരെ കോവിഡ് പോരാളികളുടെ വിഭാഗത്തിൽ െപടുത്തണമെന്നും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കണമെന്നും കേന്ദ്ര–സംസ്ഥാന സർക്കാറുകളോട് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ).
ഒഡിഷ, ബിഹാർ, മധ്യപ്രദേശ് സർക്കാറുകൾ, മഹാമാരിക്കാലത്ത് പണിയെടുക്കുന്ന മാധ്യമ പ്രവർത്തകരെ ഇതിനകം തന്നെ കോവിഡ് മുൻനിര പോരാളികളുടെ വിഭാഗത്തിൽ പെടുത്തിയിട്ടുണ്ടെന്നും ഇവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ തയാറായിട്ടുണ്ടെന്നും പി.സി.ഐ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷവും ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി. ഹരിയാന സർക്കാറിെൻറ ഇൻഷുറൻസ് പോളിസിയുടെ മാതൃകയിൽ ഇതാവാമെന്നും പി.സി.െഎ പറഞ്ഞു. കോവിഡ് പോരാളികളായ ഡോക്ടർമാർക്കടക്കം ലഭ്യമാക്കുന്ന നേട്ടങ്ങൾക്ക് അവരെയും പരിഗണിക്കണം.
കോവിഡ് ബാധിച്ച് മരിച്ച മാധ്യമ പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായം നൽകണം. മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനുവേണ്ട എല്ലാ നടപടികളും ഉടൻ കൈക്കൊള്ളണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.