Representative Image

ഗോതമ്പ് മാവില്‍ വിഷം, ജഡ്ജിയും മകനും മരിച്ചു; 45കാരി ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ജില്ല അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെയും മക െന്‍റയും ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 45കാരിയടക്കം ആറു പേര്‍ അറസ്റ്റില്‍. ജഡ്ജി ബെതുല്‍ മഹേന്ദ്ര ത്രിപാഠിയും 33കാരനായ മകനുമാണ് മരിച്ചത്.

 

ചപ്പാത്തിയിലൂടെ വിഷം ഉള്ളില്‍ചെന്നാണ് മരണമെന്ന് പൊലീസ് പറയുന്നു. ഛിന്ദ്വാര ജില്ലയില്‍ എന്‍.ജി.ഒ നടത്തുന്ന സന്ധ്യ സിങ് വിഷം കലര്‍ത്തിയ ഗോതമ്പ് മാവ് ജഡ്ജിയുടെ കുടുംബത്തിന് നല്‍കുകയായിരുന്നത്രെ. ജൂലൈ 20ന് മാവ് കൊണ്ട് പാകം ചെയ്ത ചപ്പാത്തി അത്താഴത്തിന് ജ്ഡിജയും കുടുംബവും കഴിച്ചു.

ജൂലൈ 23ന് ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 25ന് നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മകന്‍ അന്ന് തന്നെ മരിച്ചു. ജഡ്ജി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ചികിത്സയിലായിരുന്ന ജഡ്ജിയുടെ ഇളയ മക െന്‍റ ആരോഗ്യനില തൃപ്തികരമാണ്.

ഒരു തന്ത്രിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ജഡ്ജിയെയും കുടുംബത്തെയും കൊലപ്പെടുത്താനായിരുന്നു സന്ധ്യ സിങ്ങി  െന്‍റ പദ്ധതിയെന്ന് പൊലീസ് സൂപ്രണ്ട് പ്രതികരിച്ചു.

Tags:    
News Summary - Judge Son Died Allegedly After Eating Poisoned Chapatsi six Arrested-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.