ന്യൂഡൽഹി: അന്താരാഷ്ട്ര നമ്പറുകളിൽനിന്ന് അജ്ഞാത കാളുകൾ വരുന്നതായി പറഞ്ഞ്, വാരാണസി ഗ്യാൻവാപി പള്ളിയിൽ വിഡിയോഗ്രാഫി സർവേ നടത്തണമെന്ന് ഉത്തരവിട്ട അതിവേഗ കോടതി അഡീഷനൽ സെഷൻസ് ജഡ്ജി രവി കുമാർ ദിവാകർ പരാതി നൽകി. ജഡ്ജിയുടെ പരാതി ലഭിച്ചതായി ബറേലി സീനിയർ പൊലീസ് സൂപ്രണ്ട് ഗുലെ സുശീൽ ചന്ദ്രഭൻ പറഞ്ഞു.
അജ്ഞാത നമ്പറുകളിൽനിന്ന് ലഭിക്കുന്ന കാളുകൾ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലാണ് പരാതി നൽകുന്നതെന്ന് പൊലീസിനയച്ച കത്തിൽ ദിവാകർ പറഞ്ഞു. ഏപ്രിൽ 15ന് രാത്രി 9.45നാണ് ആദ്യം കാൾ വന്നത്. എന്നാൽ, ഇദ്ദേഹം കാൾ എടുത്തില്ല. ഇതിനുശേഷം തുടർച്ചയായി കാൾ വരുന്നുണ്ടെന്നും ഒന്നും എടുത്തില്ലെന്നും ജഡ്ജി പരാതിയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സൈബർ സെല്ലിനും പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.