ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിെൻറ വിചാരണക്കിടയിൽ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ബി.എച്ച്. ലോയ മരണപ്പെട്ടതിൽ ഉറ്റ ബന്ധുക്കൾ ദുരൂഹത പ്രകടിപ്പിച്ചതോടെ, ബി.ജെ.പി അധ്യക്ഷനും ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ഇൗ കേസിൽ കുറ്റമുക്തനാക്കപ്പെട്ടത് വീണ്ടും ചർച്ചയായി. 2014 ഡിസംബർ ഒന്നിന് ബി.എച്ച്. ലോയ ഹൃദയാഘാതം മൂലം മരിെച്ചന്ന വിശദീകരണങ്ങളിലെ ബന്ധുക്കളുടെ അവിശ്വാസം ഇൗയിടെ ‘കാരവൻ’ മാസികയാണ് റിപ്പോർട്ട് ചെയ്തത്. മരണത്തിൽ സംശയിക്കാനൊന്നുമില്ലെന്ന് നാഗ്പുരിൽ അദ്ദേഹത്തെ ചികിത്സിച്ച രണ്ട് ആശുപത്രികളും ബോംബൈ ഹൈകോടതിയിലെ രണ്ട് ജഡ്ജിമാരും പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടുചെയ്തിട്ടുണ്ട്. എന്നാൽ, ബന്ധുക്കൾ മരണത്തിൽ സംശയം തുടർന്നും പ്രകടിപ്പിക്കുന്നതായും പത്രം ചൂണ്ടിക്കാട്ടി.
ലോയയുടെ മരണം നടന്ന് ഒരു മാസത്തിനകം തന്നെ പുതിയ ജഡ്ജി എം.ബി. ഗോസവി സൊഹ്റാബുദ്ദീൻ കേസിൽ നിന്ന് അമിത് ഷായെ കുറ്റമുക്തനാക്കിയിരുന്നു. കേസന്വേഷിച്ച സി.ബി.െഎ ഇതിനെതിരെ അപ്പീൽ പോയില്ല. സൊഹ്റാബുദ്ദീെൻറ സഹോദരൻ റബാബുദ്ദീൻ ശൈഖാണ് ബോംെബ ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. എന്നാൽ, 2015 ഒക്ടോബർ അഞ്ചിന് അപ്പീൽ റബാബുദ്ദീൻ പിൻവലിച്ചു. ഇതിന് വ്യക്തമായ കാരണമൊന്നും ബോധിപ്പിച്ചിരുന്നില്ല. സ്വമേധയാ പിന്മാറുന്നുവെന്ന റബാബുദ്ദീെൻറ വിശദീകരണത്തിൽ തൃപ്തി പ്രകടിപ്പിച്ചാണ് അപ്പീൽ പിൻവലിക്കാൻ 2015 നവംബർ 23ന് മുംബൈ ഹൈകോടതി അനുവാദം നൽകിയത്. അപേക്ഷ അനുവദിക്കുന്നതിനുമുമ്പ് റബാബുദ്ദീനെ ഹൈകോടതി ജഡ്ജിമാർ ചേംബറിൽ കേട്ടിരുന്നു. സമ്മർദം മൂലമല്ല, സ്വമേധയാ ആണ് അപ്പീൽ പിൻവലിക്കുന്നതെന്ന് ബോധ്യപ്പെട്ടതായി ജഡ്ജിമാർ രേഖപ്പെടുത്തി.
അമിത് ഷായെ വിട്ടയച്ചത് ചോദ്യംചെയ്ത രാജേഷ് കാംബ്ലെയെയാണ് റബാബുദ്ദീെൻറ തീരുമാനം ആദ്യം പ്രകോപിപ്പിച്ചത്. രാജേഷ് കാംബ്ലെ നൽകിയ ഹരജി ഒക്ടോബർ 21ന് ഹൈകോടതി തള്ളുകയും ചെയ്തു. തുടർന്ന് സാമൂഹിക പ്രവർത്തകനായ ഹർഷ് മന്ദിർ രംഗത്തുവന്നു. സൊഹ്റാബുദ്ദീെൻറ കസ്റ്റഡി മരണം നിയമം അനുസരിക്കുന്ന പൊതുസമൂഹത്തെ ഉത്കണ്ഠപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമിത് ഷാക്കെതിരെ നീങ്ങാൻ പ്രഥമദൃഷ്ട്യാ മതിയായ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം വാദിച്ചു. റബാബുദ്ദീെൻറ പിന്മാറ്റത്തിൽ ഹർഷ് മന്ദിർ കടുത്ത സംശയം പ്രകടിപ്പിച്ചു. അദ്ദേഹം നൽകിയ ഹരജിക്കുള്ള മറുപടിയിൽ സാേങ്കതികമായ വാദങ്ങളാണ് അമിത്ഷാ നടത്തിയത്. കാംബ്ലെയുടെ പരാതി തള്ളിക്കഴിഞ്ഞതാണെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ കെ.വി. രാജു വാദിച്ചു. ഇൗ കേസിൽ ബന്ധെപ്പട്ട കക്ഷിയല്ലെന്ന വിശദീകരണേത്താടെ ഹർഷ് മന്ദിറിെൻറ ഹരജിയും പിന്നീട് ഹൈകോടതി തള്ളി. ഇതിനെതിരെ ഹർഷ് മന്ദിർ പ്രത്യേകാനുവാദഹരജിയുമായി സുപ്രീംകോടതിയിലെത്തിയെങ്കിലും കഴിഞ്ഞവർഷം ഒക്ടോബറിൽ തള്ളിപ്പോയി. കേസിൽ ഇടപെടാനുള്ള അദ്ദേഹത്തിെൻറ അവകാശമാണ് അവിടെയും ചോദ്യംചെയ്യപ്പെട്ടത്.
അതേസമയം, കുടുംബാംഗങ്ങൾ കേസ് മുന്നോട്ടുനീക്കിയാൽ ചിത്രം മറ്റൊന്നായി എന്നു വരും. ജഡ്ജി ലോയയുടെ ദുരൂഹമരണത്തെക്കുറിച്ച കുടുംബാംഗങ്ങളുടെ സംശയം പുറത്തുവരുന്നത് ഹർഷ് മന്ദിറിെൻറ കേസിനു മുമ്പായിരുന്നെങ്കിലും ചിത്രം മറ്റൊന്നാകുമായിരുന്നു. ഇൗ സാഹചര്യത്തിൽ മുൻഉത്തരവ് സുപ്രീംകോടതി പുനഃപരിശോധിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നുവെന്ന് നിയമവൃത്തങ്ങൾ വിശദീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.