ന്യൂഡൽഹി: നീതിന്യായ സംവിധാനത്തിെൻറ ശക്തി ജനങ്ങൾക്ക് അതിലുള്ള വിശ്വാസമാണെന്ന് സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻ.വി. രമണ അഭിപ്രായപ്പെട്ടു. വിശ്വാസവും സ്വീകാര്യതയും ചോദിച്ചുവാങ്ങേണ്ടതല്ല, നേടിയെടുക്കേണ്ടതാണ്. ന്യായാധിപർ നിർഭയമായി തീരുമാനമെടുക്കുകയും തത്ത്വങ്ങളിൽ ഉറച്ചുനിൽക്കുകയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുൻ സുപ്രീംകോടതി ജഡ്ജി എ.ആർ. ലക്ഷ്മണെൻറ അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് രമണ. ജസ്റ്റിസ് രമണക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത് വിവാദമായ സാഹചര്യത്തിലാണ് രമണയുടെ അഭിപ്രായ പ്രകടനം.
ജസ്റ്റിസ് രമണക്ക് ടി.ഡി.പി നേതാവ് ചന്ദ്ര ബാബു നായിഡുവുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു ജഗെൻറ ആരോപണങ്ങളിൽ പ്രധാനം. ആന്ധ്രപ്രദേശ് ഹൈകോടതിയെ ഉപയോഗിച്ച് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട തെൻറ സർക്കാറിെന മറിച്ചിടാൻ ശ്രമം നടക്കുന്നുണ്ടെന്നും ജഗൻ ആേരാപിച്ചിരുന്നു. ജഗെൻറ നടപടി സുപ്രീംകോടതി ബാർ അസോസിയേഷനും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.