ന്യൂഡൽഹി: ഹാഥറസിലേക്കുള്ള യാത്രക്കിടയിൽ യു.പി െപാലീസ് പിടികൂടി ദേശദ്രോഹ കുറ്റം ചുമത്തിയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അടക്കം നാലുപേരുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നവംബർ രണ്ടു വരെ നീട്ടി.
14 ദിവസത്തെ ആദ്യ ജുഡീഷ്യൽ കസ്റ്റഡി കാലാവധി തീർന്ന മുറക്കാണ് വിഡിയോ കോൺഫറൻസിങ് വഴി മഥുര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അഞ്ജു രാജ്പുത് മുമ്പാകെ നാലു പേരെയും ഹാജരാക്കിയത്.
രാജ്യദ്രോഹ, യു.എ.പി.എ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകളിൽ പൊലീസ് അന്വേഷണം പൂർത്തിയായിട്ടില്ലെന്ന വിശദീകരണത്തോടെയാണ് കസ്റ്റഡി നീട്ടിയത്. സിദ്ദീഖ് കാപ്പനും അതീഖുർ റഹ്മാൻ, മസൂദ്, ആലം എന്നിവരും മഥുര ജയിലിലാണ്. ഇവരെ കാണാൻ അഭിഭാഷകർ നേരത്തേ ശ്രമിച്ചെങ്കിലും നടന്നില്ല.
നാലു പേരും ലക്ഷം രൂപ വീതമുള്ള ബോണ്ട് കെട്ടിവെക്കണമെന്ന് തിങ്കളാഴ്ച മഥുര മാണ്ഡ് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. സിദ്ദീഖ് കാപ്പെൻറ ജാമ്യത്തിന് അലഹബാദ് ഹൈകോടതിയെ സമീപിക്കാനാണ് ഹേബിയസ് കോർപസ് ഹരജിയിൽ സുപ്രീംകോടതി നൽകിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.