ന്യൂഡൽഹി: 16കാരൻ ജുനൈദ് ഖാനെ ട്രെയിനിൽ അടിച്ചുകൊന്ന കേസിലെ പ്രതികളെ സഹായിച്ചതിന് ജഡ്ജിയുടെ ശാസനയേറ്റുവാങ്ങിയ ഹരിയാന അഡീഷനൽ അഡ്വക്കറ്റ് ജനറൽ നവീൻ കൗഷിക് രാജിവെച്ചു. കേസിൽ േപ്രാസിക്യൂഷൻ അഭിഭാഷകനായിരിക്കെ പ്രധാനപ്രതിെയ സഹായിക്കുന്ന തരത്തിലായിരുന്നു നവീൻ കൗഷികിെൻറ നടപടി.
കേസ് അട്ടിമറിക്കാൻ പ്രതികളുടെ കുടുംബാംഗങ്ങളും സംഘ്പരിവാറും ജുനൈദിെൻറ കുടുംബത്തിനുമേൽ സമ്മർദം തുടരുന്നതിനിടയിലാണ് അഭിഭാഷകനെതിരെ നടപടി എടുക്കാൻ ഫരീദാബാദ് അഡീഷനൽ സെഷൻസ് ജഡ്ജി വൈ.എസ്. റാതോഡ് ആവശ്യപ്പെട്ടത്. ഹരിയാനസർക്കാർ, അഡ്വക്കറ്റ് ജനറൽ, ബാർ കൗൺസിൽ എന്നിവരോട് നടപടി എടുക്കാനാണ് ഉത്തരവിൽ പറയുന്നത്.
ഒക്ടോബർ 24നും 25നും നടന്ന വിചാരണക്കിടയിൽ സാക്ഷികളോടുള്ള ചോദ്യങ്ങൾ മുഖ്യപ്രതിയായ നരേഷ് കുമാറിെൻറ അഭിഭാഷകന് നിർദേശിച്ചുകൊടുത്ത് നവീൻ കൗഷിക് സഹായിച്ചതാണ് ജഡ്ജിയെ പ്രകോപിപ്പിച്ചത്. ജഡ്ജി റാതോഡ് ഇറക്കിയ ഉത്തരവിൽ ഒരു അഭിഭാഷകെൻറ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതും നിയമപരമായ ധാർമികതക്ക് എതിരായതുമായ സ്വഭാവദൂഷ്യമാണ് കൗഷികിേൻറതെന്ന് വിമർശിച്ചിരുന്നു. ഇത് ഇരകളിൽ അരക്ഷിതബോധം സൃഷ്ടിക്കുമെന്നും വിചാരണകോടതി മുന്നറിയിപ്പ് നൽകി.
എന്നാൽ, തന്നെക്കുറിച്ച് ജഡ്ജിക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും കോടതിയോട് മൊഴികൾ ഹിന്ദിയിൽ രേഖപ്പെടുത്തണമെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും കൗഷിക് ന്യായീകരിച്ചിരുന്നു. കൗഷികിനെതിരെ ‘യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്്റ്റി’െൻറ ബാനറിൽ വിദ്യാർഥികളും ആക്ടിവിസ്റ്റുകളും ഡൽഹി ഹരിയാനഭവനിലേക്ക് ബുധനാഴ്ച മാർച്ച് സംഘടിപ്പിച്ചിരുന്നു.
ജൂൺ 22ന് ഡൽഹി സദർ ബസാറിൽ നിന്ന് സാധനങ്ങൾ വാങ്ങി സഹോദരങ്ങൾക്കൊപ്പം ഡൽഹി-ഫരീദാബാദ് ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സഹയാത്രികർ ദേശവിരുദ്ധരെന്നും ഗോമാംസം തിന്നുന്നവരെന്നും ആക്ഷേപിച്ച് ജുനൈദിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
തുടർന്ന് കേസുമായി മുന്നോട്ടുപോകുന്നതിനിടെ പ്രതികളുടെ കുടുംബാംഗങ്ങൾ പലതവണ ജുനൈദിെൻറ കുടുംബത്തിനുമേൽ സമ്മർദം ചെലുത്തിയിരുന്നു. രണ്ട് ഏക്കർ ഭൂമിയും 50 ലക്ഷം രൂപയും നൽകാമെന്നായിരുന്നു ഒരു വാഗ്ദാനം. ജുനൈദിെൻറ കുടുംബത്തെ ഇതിനായി മൂന്നുതവണ ഇവർ സമീപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.