കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആരോഗ്യ മേഖലയെ നിശ്ചലമാക്കിയ ഡോക്ടർമാരുടെ സമരം അ വസാനിപ്പിക്കാൻ വിട്ടുവീഴ്ചക്കൊരുങ്ങി മുഖ്യമന്ത്രി മമത ബാനർജി. ജൂനിയർ ഡോക്ട ർമാർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ തയാറാണെന്നും സമരം നിർത്തി ജോലിക്ക ു കയറണമെന്നും മമത ആവശ്യപ്പെട്ടു. ആയിരക്കണക്കിനാളുകൾ ചികിത്സ കിട്ടാതെ ബുദ്ധിമു ട്ടുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ കൂടുതൽ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ ഒര ുക്കമാണെന്നും അവർ പറഞ്ഞു. എന്നാൽ, മമത നിലപാട് മയപ്പെടുത്തിയപ്പോൾ കർക്കശ സമീപ നവുമായി ഡോക്ടർമാർ സമരരംഗത്ത് തുടരുകയാണ്. സത്യസന്ധമായ സമീപനമല്ല ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടേതെന്നും സമരം തുടരുമെന്നും ജൂനിയർ ഡോക്ടർമാരുടെ സംയുക്ത സമിതി പ്രതികരിച്ചു.
‘അവരുടെ എല്ലാ ആവശ്യങ്ങളും ഞങ്ങൾ അംഗീകരിക്കുന്നു. ഞാൻ മന്ത്രിമാരെയും പ്രിൻസിപ്പൽ സെക്രട്ടറിമാരെയും അവരുടെ അടുത്തേക്കയച്ചു. വെള്ളിയാഴ്ച അഞ്ചു മണിക്കൂറാണ് ജൂനിയർ ഡോക്ടർമാർക്കുവേണ്ടി കാത്തിരുന്നത്. ശനിയാഴ്ച അവർക്കുവേണ്ടി എെൻറ എല്ലാ പരിപാടികളും മാറ്റിവെച്ചു. എന്നിട്ടും ചർച്ചക്കുവരാൻ തയാറായില്ല. ഭരണഘടനാ സ്ഥാപനങ്ങളോട് ബഹുമാനം പുലർത്താൻ നിങ്ങൾക്ക് കഴിയണം.’- കൊൽക്കത്തയിൽ മാധ്യമങ്ങളോട് സംസാരിക്കവേ മമത പറഞ്ഞു. ഡോക്ടർമാരുടെ സമരത്തെതുടർന്ന് ചികിത്സ സംവിധാനങ്ങൾ താറുമാറായ സാഹചര്യത്തിൽ ഇതുസംബന്ധിച്ച് ശനിയാഴ്ച കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിൽനിന്ന് വിശദമായ റിേപ്പാർട്ട് തേടിയിട്ടുണ്ട്. ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കി സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഗവർണർ കേസരിനാഥ് ത്രിപാഠി മമതക്ക് കത്തുനൽകി.
സമരം നാലുദിവസം പിന്നിട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് നേരത്തേ തറപ്പിച്ചു പറഞ്ഞ മമത, ജൂനിയർ ഡോക്ടർമാർക്കെതിെര അവശ്യ സേവന നിയമം (എസ്മ) പ്രയോഗിക്കിെല്ലന്ന് ശനിയാഴ്ച വ്യക്തമാക്കി. ‘നമ്മൾക്ക് നിയമങ്ങളുണ്ട്. എന്നാൽ, അവ ഉപയോഗിക്കില്ല. സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരിൽ ആർക്കെതിരെയും കർശന നടപടി സ്വീകരിക്കില്ല. അവരുടെ കരിയർ തകർക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല.’
ഇത്തരം സന്ദർഭങ്ങളിൽ മറ്റു സംസ്ഥാന സർക്കാറുകൾ സ്വീകരിച്ച നടപടികൾ ചൂണ്ടിക്കാട്ടിയശേഷമാണ് ഒരാളെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഒരു പൊലീസ് കേസ് പോലുമെടുക്കില്ലെന്നും മമത പറഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ, പ്രഫസർമാരും മെഡിക്കൽ ഓഫിസർമാരുമടക്കം 640 ഡോക്ടർമാരാണ് അധികൃതർക്ക് രാജി സമർപ്പിച്ചത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും മമത ചർച്ചക്കു വിളിച്ചെങ്കിലും മുഖ്യമന്ത്രി നിരുപാധികം മാപ്പു പറഞ്ഞശേഷം മതി ചർച്ചയെന്ന നിലപാടിലുറച്ചുനിന്ന ഡോക്ടർമാർ ക്ഷണം തള്ളി.
കർശന നടപടി വേണമെന്ന് കേന്ദ്രം
ന്യൂഡൽഹി: ഡോക്ടർമാർക്കും മറ്റു മെഡിക്കൽ ജീവനക്കാർക്കും അതിക്രമങ്ങളിൽനിന്ന് സംരക്ഷണത്തിനായി പ്രത്യേക നിയമനിർമാണം നടത്തണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പശ്ചിമബംഗാളിൽ ഡോക്ടർമാർക്കെതിരെ ഈയിടെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഹർഷ് വർധൻ മുഖ്യമന്ത്രിമാർക്ക് ഇതുസംബന്ധിച്ച് കത്തെഴുതിയത്. ഡോക്ടർമാരെ അക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കത്തിൽ നിർദേശിക്കുന്നു.
ബംഗാളിൽ പൊലീസിനെതിരെ ആക്രമണത്തിന് ആഹ്വാനം നൽകി ബി.ജെ.പി
കൊൽക്കത്ത: പശ്ചിമബംഗാളിൽ പൊലീസിനെതിരെ ആക്രമണത്തിന് ആഹ്വാനം നൽകി ബി.ജെ.പി നേതാക്കൾ. ബിർഭൂം ജില്ലയിലെ നേതാവ് കലോസോന മൊണ്ഡലും ബി.ജെ.പി മഹിള മോർച്ച പ്രസിഡൻറ് ലോകറ്റ് ചാറ്റർജിയുമാണ് പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തിയത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരല്ല, പൊലീസുകാരാണ് തങ്ങളുടെ ശത്രുക്കളെന്നും അവരെ ആക്രമിച്ചാൽ ഒന്നും സംഭവിക്കില്ലെന്നും മൊണ്ഡൽ പാർട്ടി പ്രവർത്തകരോട് പറഞ്ഞു. സ്ത്രീകൾ ആയുധമണിയണമെന്നും അങ്ങനെ പൊലീസിൽനിന്ന് സ്വയം സംരക്ഷിക്കണമെന്നും ലോകറ്റ് ചാറ്റർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.