ന്യൂഡൽഹി: അയോധ്യ കേസിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും നീതി ലഭിച്ചതായി സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥരിൽ ഒ രാളായ ശ്രീ ശ്രീ രവിശങ്കർ. “കോടതി രണ്ട് സമുദായങ്ങൾക്കും നീതി നൽകിയിട്ടുണ്ട്. ചരിത്രപരമായ ഈ വിധി സമൂഹത്തിലെ എല് ലാ വിഭാഗങ്ങളും സ്വാഗതം ചെയ്യണം- വിധി വന്നയുടൻ മാധ്യമങ്ങളോട് ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.
നാനാത്വത്തിൽ ഏകത്വത്തിന് ഇന്ത്യ ലോകത്തിന് ഒരു മാതൃക തീർത്തിരിക്കുന്നു. ഇത് എല്ലാവർക്കും നല്ലതിനാണ്. വിധിയെ എല്ലാവരും സ്വാഗതം ചെയ്യുമെന്ന് ഉറപ്പുണ്ട്. അനുകൂല വിധി പുറപ്പെടുവിച്ചതിന് സുപ്രീംകോടതിയെ പ്രശംസിച്ച ശ്രീ ശ്രീ രവിശങ്കർ വളരെ വൈകാരികമായ കേസിനെ വിവേകപൂർവ്വം സുപ്രീം കോടതി കൈകാര്യം ചെയ്തതായും വ്യക്തമാക്കി.
"പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനുശേഷം വളരെ സമാധാനത്തിൽ അത് അവസാനിച്ചിരിക്കുന്നു. രാജ്യത്ത് ഇത് പുരോഗമനം ഉണ്ടാക്കുമെന്നും ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ പറഞ്ഞു. എന്നാൽ സുപ്രിംകോടതിയിൽ സമർപ്പിച്ച മധ്യസ്ഥ പാനലിന്റെ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.