ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ സ്റ്റാഫ് അംഗങ്ങളിലൊരാൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രാജ്യത്തെ കോവിഡ് പ്രതിസന്ധിയും ഒാക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ്. ഈ കേസ് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് സാധ്യത.
കോവിഡ് ദേശീയ ദുരന്തമായി മാറുമ്പോൾ സുപ്രീംകോടതിക്ക് കാഴ്ചക്കാർ മാത്രമായി നിലകൊള്ളാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് നേരത്തെ നിരീക്ഷിച്ചിരുന്നു. കാര്യക്ഷമമായ ഓക്സിജൻ വിതരണം ഉറപ്പാക്കാൻ പ്രത്യേക ദൗത്യസേനയെ നിയോഗിച്ചതും ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ നേതൃത്വത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.