ജസ്റ്റിസ് ഹേമന്ത് ഗുപ്തക്ക് യാത്രയയപ്പ് നൽകി

ന്യൂഡൽഹി: ഒക്ടോബർ 16ന് വിരമിക്കുന്ന സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത് ഗുപ്തക്ക് ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും ചേർന്ന് യാത്രയയപ്പ് നൽകി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത സുപ്രീം കോടതിക്ക് മുതൽക്കൂട്ടായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. 2018 നവംബർ രണ്ടിനാണ് അദ്ദേഹം സുപ്രീംകോടതിയിൽ ന്യായാധിപനായി ചുമതലയേറ്റത്. ആകെ 20 വർഷം ന്യായാധിപനായിട്ടുണ്ട്.

1957 ഒക്ടോബർ 17ന് ജനിച്ച ജസ്റ്റിസ് ഗുപ്ത 1980ലാണ് അഭിഭാഷകനാകുന്നത്. 1997 -1999 കാലയളവിൽ പഞ്ചാബിൽ അഡീഷനൽ അഡ്വക്കറ്റ് ജനറലായിട്ടുണ്ട്. ജൂലൈ രണ്ടിന് പഞ്ചാബ്, ഹരിയാന ഹൈകോടതിയിൽ ജഡ്ജിയായി. പത്തുവർഷത്തോളം ഹൈകോടതിയുടെ കമ്പ്യൂട്ടർ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹത്തിന്റെ കാലത്താണ് സമ്പൂർണ കമ്പ്യൂട്ടർവത്കരണം സാധ്യമാക്കിയത്. 2017 മാർച്ച് 18ന് മധ്യപ്രദേശ് ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ടു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത പടിയിറങ്ങുന്നതോടെ സുപ്രീംകോടതിയിലെ ന്യായാധിപന്മാരുടെ എണ്ണം 28 ആയി കുറയും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് നവംബർ എട്ടിന് വിരമിക്കും.

Tags:    
News Summary - Justice Hemant Gupta retiring from supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.