ചണ്ഡിഗഢ്: പഞ്ചാബ് പി.സി.സി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദുവും അഡ്വക്കറ്റ് ജനറൽ എ.പി.എസ് ഡിയോളുമായുള്ള വാദപ്രതിവാദം തുടരുന്നു. സർക്കാറിനെയും ഉദ്യോഗസ്ഥരെയും തേജോവധം ചെയ്യാനാണ് സിദ്ദുവിെൻറ നീക്കമെന്ന് തുറന്നടിച്ച എ.പി.എസ് ഡിയോളിന് മറുപടിയുമായാണ് സിദ്ദു രംഗത്തെത്തിയത്.
ട്വീറ്റിലൂടെയാണ് സിദ്ദുവിെൻറ പ്രത്യാക്രമണം. നിയമത്തിന് കണ്ണില്ലെങ്കിലും പഞ്ചാബുകാർ അന്ധരല്ലെന്നാണ് ട്വീറ്റ്. സിഖ് മതഗ്രന്ഥത്തെ അവഹേളിച്ച കേസിൽ നീതി ഉറപ്പാക്കുമെന്ന് ജനങ്ങളോട് വാഗ്ദാനം ചെയ്താണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. പ്രതികൾക്കുവേണ്ടി ഹൈകോടതിൽ ഹാജരായ ആൾ അഡ്വക്കറ്റ് ജനറൽ ആകുന്നത് സർക്കാറിന് ആശാസ്യമല്ല. ഞാൻ നീതിക്കുവേണ്ടിയാണ് നിലയുറപ്പിക്കുന്നത്- ട്വീറ്റിൽ പറഞ്ഞു. എ.ജിയെ പുറത്താക്കണമെന്ന വാദത്തിന് ആക്കംകൂട്ടുകയാണ് സിദ്ദു.
വിവാദമായ വെടിവെപ്പ് കേസില്‍ ആരോപണവിധേയനായ പൊലീസുകാരനുവേണ്ടി എ.പി.എസ് ഡിയോള്‍ ഹാജരായെന്നാണ് സിദ്ദു ഉന്നയിക്കുന്ന വിഷയം. സിഖ് മതഗ്രന്ഥത്തെ അവഹേളിച്ചതിനെതിരെ പ്രതിഷേധിച്ചവർക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ മുന്‍ പൊലീസ് മേധാവിക്കുവേണ്ടിയാണ് ഡിയോള്‍ ഹൈകോടതിയില്‍ ഹാജരായത്. നേരത്തേ കേസ് അന്വേഷിച്ച സംഘത്തിെൻറ തലവനും ഇപ്പോൾ ഡി.ജി.പിയുമായ സഹോതയെ മാറ്റണമെന്നും സിദ്ദു ആവശ്യപ്പെട്ടിരുന്നു.
അമരീന്ദറിനെ മാറ്റി ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയതിലും സിദ്ദുവിന് തൃപ്തിയില്ല.പുതിയ എ.ജിയെ നിയമിക്കുന്ന അന്ന് ഓഫിസിലെത്തി ചുമതലയേറ്റെടുക്കുമെന്നാണ് സിദ്ദു പറഞ്ഞത്. അതുകൊണ്ടുതന്നെ സിദ്ദുവിെൻറ ആവശ്യം പാര്‍ട്ടിക്ക് തലവേദനയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.