ന്യൂൽഹി: ജസ്റ്റിസ് സി.എസ് കർണനെ ഡോക്ടർമാർ പരിശോധിച്ച് ഉടൻ തന്നെ മെഡിക്കൽ റിപ്പോർട്ട് നൽകണമെന്ന് കൊൽക്കത്ത സർക്കാർ ആശുപത്രിയോട് സുപ്രീം കോടതി. സുപ്രീം കോടതിയുെട ഏഴംഗ പ്രത്യേക ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. മെയ് നാലിന് കർണനെ പരിശോധിക്കണെമന്നും എട്ടിന് റിപ്പോർട്ട് നൽകണമെന്നുമാണ് നിർദേശം.
ജസ്റ്റിസ് കർണൻ മെഡിക്കൽ പരിശോധനക്ക് വിധേയനായിട്ടുണ്ടെന്ന് പൊലീസ് ഉറപ്പു വരുത്തണം. അതിനായി പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു ടീം രൂപീകരിക്കണമെന്ന് പശ്ചിമബംഗാൾ ഡി.ജി.പിക്കും കോടതി നിർദേശം നൽകി. കർണെൻറ പെരുമാറ്റം വളരെ മോശമാണെന്നും അതിനാൽ പ്രതിരോധം കൂടാതെ ഇദ്ദേഹം പരിശോധനയുമായി സഹകരിക്കുന്നുവെന്ന് ഇൗ ടീം ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിക്കുന്നു.
ജസ്റ്റിസ് കർണന് കൗൺസിലിങ്ങ് ആവശ്യമുണ്ടെന്നും സ്വബോധത്തോടെ ഇത്തരത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കില്ലെന്നും ബെഞ്ചിനു മുമ്പാകെ ഹാജരായ മുതിർന്ന അഭിഭാഷകൻ അറിയിച്ചിരുന്നു. അദ്ദേഹം ജൂണിൽ വിരമിക്കുകയാണെന്നും അതിനാൽ കേസ് പെെട്ടന്ന് പരിഗണിക്കണമെന്നും അഭിഭാഷകൻ അറിയിച്ചു.
താൻ പുറപ്പെടുവിച്ച പല ഉത്തരവുകളിലും സുപ്രീം കോടതി ജഡ്ജിമാർ പ്രതികളാണെന്ന് ജസ്റ്റിസ് കർണൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചതായി അറ്റോർണി ജനറൽ മുകൾ റോഹ്ത്തഗി കോടതിെയ അറിയിച്ചിരുന്നു. ഉടൻ നടപടി ഉണ്ടാകണമെന്നും അറ്റോർണി ജനറൽ ആവശ്യെപ്പട്ടിരുന്നു.
തുടർന്ന് ഫെബ്രുവരി എട്ടിനു ശേഷം കർണൻ പുറപ്പെടുവിച്ച ഉത്തരവുകൾ സുപ്രീംകോടതി റദ്ദാക്കി. മെയ് 18ന് മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാനും കോടതി തീരുമാനിച്ചു.
നേരത്തെ 20 ജഡ്ജിമാർ അഴിമതിക്കാരാണെന്ന് കർണൻ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. അതിനെ തുടർന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ യാത്ര വിലക്കി കർണൻ ഉത്തരവിട്ടിരുന്നു. ഇവർ മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്താൽ ജാതി^മത പക്ഷപാതത്തിെൻറ ൈവറസ് പടരുമെന്ന് ആരോപിച്ചായിരുന്നു യാത്രാ വിലക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.