ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നിയന്ത്രിച്ചത് ജുഡീഷ്യറിക്ക് പുറത്തുള്ളവരായിരുന്നുവെന്നും രാഷ്ട്രീയ ചായ്വ് നോക്കിയാണ് അദ്ദേഹം ജഡ്ജിമാർക്ക് കേസുകൾ വീതിച്ചുനൽകിയതെന്നും സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്. ടൈംസ് ഒാഫ് ഇന്ത്യക്കും എൻ.ഡി.ടി.വിക്കും നൽകിയ അഭിമുഖത്തിലാണ്, മുൻ ചീഫ് ജസ്റ്റിസിനെതിരെ വാർത്താസമ്മേളനം നടത്തിയ നാലു ജഡ്ജിമാരിെലാരാളായ ജസ്റ്റിസ് കുര്യൻ ജോസഫ് അതീവഗുരുതര ആരോപണം ഉന്നയിച്ചത്.
പുറത്തുനിന്ന് ആേരാ ജസ്റ്റിസ് ദീപക് മിശ്രയെ നിയന്ത്രിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയതിെൻറ അടിസ്ഥാനത്തിലാണ് തങ്ങൾ നാലു ജഡ്ജിമാർ വാർത്താസമ്മേളനം നടത്തിയതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് തുടർന്നു. നാലു ജഡ്ജിമാരും അദ്ദേഹത്തെ ചെന്നുകണ്ടു വിവരം ചോദിക്കുകയും ചെയ്തു.
സുപ്രീംകോടതിയുടെ മഹിമയും സ്വതന്ത്രമായ സ്ഥാനവും നിലനിർത്താൻ നടപടി ആവശ്യപ്പെട്ട് കത്തു നൽകുകയും ചെയ്തു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് വാർത്താസമ്മേളനം വിളിച്ചത്. ആരാണ് പുറത്തുനിന്നുള്ളവർ എന്ന് കൃത്യമായി പറയാമോ എന്ന ചോദ്യത്തിന് ഇപ്പോൾ പറയില്ല എന്നായിരുന്നു ജസ്റ്റിസ് കുര്യെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.