ബാബരി മസ്ജിദ് കേസ് വിധി പ്രഹസനം- ജസ്​റ്റിസ് ലിബര്‍ഹാന്‍

ന്യൂഡൽഹി: ബാബരി മസ്ജിദ് തകര്‍ത്തത്​ സംബന്ധിച്ച ഗൂഢാലോചന കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട സി.ബി.ഐ കോടതി വിധി പ്രഹസനമെന്ന്​ ജസ്​റ്റിസ് ലിബര്‍ഹാന്‍. ലിബർഹാൻ കമ്മീഷ​െൻറ കണ്ടെത്തലുകളില്‍ നിന്ന് വ്യത്യസ്തമാണ് കോടതിയുടെ കണ്ടെത്തല്‍ എന്നും അദ്ദേഹം പ്രതികരിച്ചു.

1992 ഡിസംബര്‍ ആറിന്​ ബാബരി മസ്ജിദ് തകർത്ത്​ 10 ദിവസം കഴിഞ്ഞപ്പോള്‍ പഞ്ചാബ് ഹൈകോടതി ജഡ്ജിയായിരുന്ന ജസ്​റ്റിസ് ലിബര്‍ഹാനെയാണ്​ പി.വി. നരസിംഹ റാവുവി​െൻറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാർ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്​. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശമെങ്കിലും 17 വര്‍ഷത്തിന് ശേഷം 2009ലാണ് റിപ്പോര്‍ട്ട് നല്‍കിയത്. 48 തവണ കമ്മീഷ​െൻറ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കി. കമ്മീഷ​െൻറ പ്രവർത്തനത്തിനായി എട്ടു കോടി രൂപ ചെലവഴിക്കുകയും ചെയ്തു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിശദ അന്വേഷണം വേണമെന്നുമായിരുന്നു കമ്മീഷ​െൻറ ശിപാർശ.

ഇപ്പോഴത്തെ കോടതി വിധി തീര്‍ത്തും പ്രഹസനമാണെന്നായിരുന്നു ജസ്​റ്റിസ്​ ലിബര്‍ഹാ​െൻറ ആദ്യ പ്രതികരണം. കോടതി വിധി പകര്‍പ്പ് കണ്ടാല്‍ മാത്രമേ വ്യക്തമായി പ്രതികരിക്കാന്‍ സാധിക്കൂയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും ഗൂഢാലോചന നടന്നില്ല എന്ന കോടതി കണ്ടെത്തല്‍ കമ്മീഷ​െൻറ കണ്ടെത്തലുമായി യോജിക്കുന്നില്ല.

ആർ.എസ്​.എസ്, ബി.ജെ.പി, വി.എച്ച്.പി, ശിവസേന, ബജ്​റംഗ്ദള്‍ തുടങ്ങി ഹിന്ദുത്വ സംഘടന നേതാക്കളായ 68 പേരെ സംബന്ധിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. പള്ളി പൊളിക്കുന്നതിലേക്ക് നയിച്ചത് ഇവരില്‍ ചിലരുടെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമാണെന്ന കമ്മീഷ​െൻറ പ്രധാന കണ്ടെത്തലുകളൊന്നും കോടതി പരിഗണിച്ചില്ല. കോടതി ഇത്തരം വിഷയങ്ങളിലേക്ക് കടന്നിട്ടില്ലേ എന്ന കാര്യം അറിയില്ലെന്നും ജസ്​റ്റിസ് ലിബര്‍ഹാന്‍ പ്രതികരിച്ചു.

'വിഡിയോ, ഓഡിയോ തെളിവുകളുടെ ആധികാരികതയാണ് കോടതി ചോദ്യം ചെയ്തത്. എന്നാല്‍ ഇത് മാത്രമല്ല തെളിവുകളായി ഉണ്ടായിരുന്നത്. ഒട്ടേറെ കണ്ടെത്തലുകള്‍ കമ്മീഷന്‍ നടത്തിയിരുന്നു'- അദ്ദേഹം വ്യക്​തമാക്കി. 

Tags:    
News Summary - Justice Liberhan about babri masjid case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.