ചെന്നൈ: മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് തഹിൽരമണിയുടെ രാജി രാഷ് ട്രപതി അംഗീകരിച്ചു. അതോടെ രാജ്യത്തെ ഹൈകോടതി വനിത ചീഫ് ജസ്റ്റിസുമാരുടെ എണ്ണം ഒന ്നായി. ജമ്മു-കശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തൽ മാത്രമാണ് അവശേഷിക്കുന് ന വനിത ചീഫ് ജസ്റ്റിസ്.
2020 ഒക്ടോബർ രണ്ടുവരെ സർവിസ് കാലാവധിയിരിക്കെയാണ് ജസ ്റ്റിസ് വി.കെ. തഹിൽരമണിയുടെ രാജി. ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജി അംഗീകരിച്ചത്. മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് വിനീത് കോത്താരിയെ മദ്രാസ് ഹൈകോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി നിയമിച്ചിട്ടുണ്ട്. മേഘാലയ ഹൈകോടതിയിലേക്ക് സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു തഹിൽരമണിയുടെ രാജി.
ബിൽകീസ് ബാനു കൂട്ട ബലാത്സംഗ കേസിലെയും ഗുജറാത്ത് കലാപത്തിനിടെ ബിൽകീസ് ബാനുവിെൻറ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെയും 11 കുറ്റവാളികളുടെ ജീവപര്യന്തം ശിക്ഷ സ്ഥിരീകരിച്ച് വിധിപ്രസ്താവം നടത്തിയത് ജസ്റ്റിസ് തഹിൽരമണിയായിരുന്നു.
ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസായിരിക്കെയായിരുന്നു അത്. സ്ഥലംമാറ്റം അകാരണമാണെന്ന് ആരോപിച്ച് തമിഴ്നാട്ടിലെ അഭിഭാഷകർ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരുന്നു. ട്രാൻസ്ഫർ ചോദ്യം ചെയ്യുന്ന പൊതുതാൽപര്യ ഹരജി മദ്രാസ് ഹൈകോടതി വിധിപറയാൻ വെച്ചിരിക്കയാണ്. അതേസമയം, രാഷ്ട്രപതി രാജി അംഗീകരിച്ചതോടെ ഇതിെൻറ പ്രസക്തി നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.