ന്യൂഡൽഹി: പാർലമെൻറിെൻറ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനം കെ.വി. തോമസിന് നഷ്ടപ്പെടുന്നു. പുതിയ ചെയർമാനായി കോൺഗ്രസിെൻറ ലോക്സഭാ നേതാവ് മല്ലികാർജുൻ ഖാർഗെയെ നിയോഗിച്ച് പാർട്ടി നേതൃത്വം ലോക്സഭാ സ്പീക്കർ സുമിത്ര മഹാജന് കത്തയച്ചു. ഏപ്രിൽ 30ന് കെ.വി തോമസിെൻറ കാലാവധി അവസാനിക്കുന്നതോടെ ഖാർഗെ പി.എ.സി ചെയർമാനാകും.
പ്രധാന പ്രതിപക്ഷ പാർട്ടിക്ക് പി.എ.സി ചെയർമാൻ സ്ഥാനം നൽകുന്നതാണ് കീഴ്വഴക്കം. ഒരു വർഷമാണ് കാലാവധി. മൂന്നു വർഷമായി കെ.വി. തോമസ് പദവിയിൽ തുടർന്നു പോരുകയാണ്. സഭാ നേതാവാണെങ്കിലും മല്ലികാർജുൻ ഖാർഗെക്ക് പ്രതിപക്ഷ നേതൃപദവിയില്ല. പദവി ലഭിക്കാൻ തക്ക അംഗബലം ലോക്സഭയിൽ കോൺഗ്രസിനില്ല. ഇത്തരമൊരു സാഹചര്യത്തിൽ പി.എ.സി ചെയർമാനാകുന്നതിന് മല്ലികാർജുൻ ഖാർഗെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പി.എ.സി ചെയർമാന് കാബിനറ്റ് റാങ്കുണ്ട്. കർണാടകത്തിൽ നിയമസഭാ തെരഞ്ഞെടുപ്പുകൂടി വരുന്നതു പരിഗണിച്ചാണ് അദ്ദേഹത്തിന് ഇത്തരത്തിൽ സ്ഥാനക്കയറ്റം നൽകാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
നോട്ട് അസാധുവാക്കിയ വിഷയം പരിശോധിക്കുന്ന പി.എ.സിക്ക്, ഇക്കാര്യത്തിൽ വിശദീകരണം തേടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു വരുത്താൻ അവകാശമുണ്ടെന്ന് കെ.വി. തോമസ് നടത്തിയ പ്രസ്താവന വിവാദം ഉയർത്തിയിരുന്നു. പി.എ.സിയിൽ അംഗങ്ങളായ ബി.ജെ.പിക്കാർ ഇതിനെതിരെ രംഗത്തുവരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.