സത്യാര്‍ഥിയുടെ നൊബേല്‍  പുരസ്കാര ഫലകം കണ്ടെടുത്തു

ന്യൂഡല്‍ഹി: നൊബേല്‍ ജേതാവ് കൈലാശ് സത്യാര്‍ഥിയുടെ വീട്ടില്‍നിന്ന് മോഷണംപോയ പുരസ്കാര ഫലകം ഒരു മാസത്തിനുശേഷം കണ്ടെടുത്തു. ഡല്‍ഹിയിലെ സംഗം വിഹാര്‍ പ്രദേശത്ത് കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഫലകം. ഫെബ്രുവരി ആറിന് രാത്രി സത്യാര്‍ഥിയുടെ കല്‍കാജിയിലെ വീട്ടില്‍നിന്ന് മോഷണംപോയ നൊബേല്‍ പുരസ്കാരത്തിന്‍െറ പകര്‍പ്പ് അടുത്തദിവസംതന്നെ കണ്ടത്തെിയിരുന്നെങ്കിലും ഒപ്പം നഷ്ടപ്പെട്ടിരുന്ന ഫലകം കിട്ടിയിരുന്നില്ല. ഇത് വെറും കടലാസുതുണ്ട് മാത്രമാണെന്ന് കരുതി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതാണെന്ന് അറസ്റ്റിലായ മോഷ്ടാക്കള്‍ നേരത്തേ ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. 2014ലെ സമാധാന നൊബേല്‍ പാകിസ്താന്‍െറ മലാല യൂസുഫ് സായിക്കൊപ്പം പങ്കിട്ട സത്യാര്‍ഥിക്ക് ലഭിച്ച പുരസ്കാരം 2015 ജനുവരിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് സമര്‍പ്പിച്ചിരുന്നു. ഇത് രാഷ്ട്രപതി ഭവനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന്‍െറ പകര്‍പ്പാണ് സത്യാര്‍ഥിയുടെ കൈവശമുണ്ടായിരുന്നത്.

Tags:    
News Summary - Kailash Satyarthi's Nobel citation recovered from jungles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.