ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം ഇന്ത്യയെ പിടികൂടിയത് അപ്രതീക്ഷിതമായാണോ അതോ ചൈന വൈറസിനെ അയച്ചിട്ടോ? വിഷയത്തിൽ ചർച്ച ആവശ്യമാണെന്നും ചൈനയുടെ കറുത്ത കരങ്ങൾക്ക് പങ്കുണ്ടെന്നും പറയുന്നു, ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാശ് വിജയ്വർഗിയ. ഒരു പരിപാടിയിൽ നടത്തിയ പ്രഭാഷണത്തിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
''കോവിഡ് രണ്ടാം തരംഗം സംഭവിച്ചിരിക്കുന്നു. അത് പൊട്ടിപ്പുറപ്പെട്ടതാണോ അതോ അയച്ചതോ? അത് ചർച്ച ചെയ്യപ്പെടണം. കാരണം, ലോകത്ത് ഏതെങ്കിലും രാജ്യം ചൈനയെ വെല്ലുവിളിച്ചുണ്ടെങ്കിൽ അത് ഇന്ത്യയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വെല്ലുവിളിച്ചത്''- വിജയ്വർഗിയ പറയുന്നു.
''ഇത് വൈറസ് അയച്ച് നമ്മുടെ രാജ്യത്തെ ഉപദ്രവിക്കാൻ ചൈന നടത്തിയ ആക്രമണമായാണ് മനസ്സിലാകുന്നത്. കാരണം, രണ്ടാം തരംഗം ഇന്ത്യയിൽ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അയൽ രാജ്യങ്ങളായ ബംഗ്ലദേശ്, പാകിസ്താൻ, ശ്രീലങ്ക, ഭൂട്ടാൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിെലാന്നുമില്ല''- വിജയ്വർഗിയ കാര്യകാരണ സഹിതമാണ് ചൈന നടത്തിയ പുതിയ യുദ്ധം വിശദീകരിക്കുന്നത്.
തിങ്കളാഴ്ച ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലായിരുന്നു ബി.ജെ.പി നേതാവിെൻറ പുതിയ കണ്ടെത്തൽ.
സംഭവം വിവാദമായതോടെ കോൺഗ്രസ് രംഗത്തെത്തി. ഇന്ത്യക്കെതിരെ ചൈന നടത്തിയ ജൈവ യുദ്ധമാണോയെന്ന് വിജയ്വർഗിയ വിശദീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് ചോദിച്ചു. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാറിെൻറ നയങ്ങളും പിടിപ്പുകേടുമാണ് കാര്യങ്ങൾ വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.