'നിങ്ങൾ വിദ്വേഷം തുപ്പിയാൽ തമിഴ് തീ തുപ്പും'; തമിഴ് തായ്‍വാഴ്ത്ത് വിവാദത്തിൽ കമൽഹാസൻ

ചെ​ന്നൈ: ദൂ​ര​ദ​ർ​ശ​ൻ ത​മി​ഴ് ചാ​ന​ലി​ന്റെ ഹിന്ദി മാസാചരണ പരിപാടിയിൽ ത​മി​ഴ്നാ​ടി​ന്റെ സം​സ്ഥാ​ന ഗാ​ന​മാ​യ ‘ത​മി​ഴ്ത്താ​യ് വാ​ഴ്ത്ത്’ പാ​ട്ടി​ൽ ‘ദ്രാ​വി​ഡ നാ​ട്’ എ​ന്ന് തു​ട​ങ്ങു​ന്ന വ​രി ഒ​ഴി​വാ​ക്കി​യ​തിൽ പ്ര​തി​കരിച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽഹാസൻ. തമിഴ്നാടിനെയും തമിഴ് ജനങ്ങളെയും അപമാനിക്കുന്ന നടപടിയാണിതെന്ന് കമൽഹാസൻ പറഞ്ഞു.

'ത​മി​ഴ്ത്താ​യ് വാ​ഴ്ത്തിൽ മാത്രമല്ല ദ്രാവിഡത്തിന് സ്ഥാനമുള്ളത് അതിന് ദേശീയഗാനത്തിലും സ്ഥാനമുണ്ട്. ദ്രാവിഡ നാൽത്തിരുനാട് എന്ന വാക്കുകൾ ഉപേക്ഷിച്ച് രാഷ്ട്രീയമെന്ന് കരുതി പാടുന്നത് തമിഴ്നാടിനെയും തമിഴ്നാട്ടിലെ ജനങ്ങളെയും തമിഴ്നാട് സർക്കാറിന്‍റെ നിയമങ്ങളെയും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴിനെയും അപമാനിക്കുന്ന നടപടിയാണ്. നിങ്ങൾ വിദ്വേഷം തുപ്പിയാൽ തമിഴ് തീ തുപ്പും' - കമൽഹാസൻ എക്സിൽ എഴുതി.

വിഷയത്തിൽ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം പിഴവിൽ ദൂരദർശൻ മാപ്പ് പറഞ്ഞിരുന്നു. അബദ്ധത്തിൽ സംഭവിച്ച പിഴവാണെന്നാണ് വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ഗവർണർക്ക് വിമർശനം നേരിടേണ്ടി വന്നതിന് മാപ്പ് ചോദിക്കുന്നതായും ദൂരദർശൻ വിശദീകരണക്കുറിപ്പിൽ പറയുന്നു.

ഹിന്ദി മാസാചരണത്തിന്‍റെ സമാപന പരിപാടിയിൽ ദ്രാവിഡ നാൽ തിരുനാട് എന്ന വരി ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ഗവർണർ ആർ.എൻ. രവിയുടെ പരാമർശത്തോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചതോടെയാണ് തർക്കം മുറുകിയത്. ഹി​ന്ദി സം​സാ​രി​ക്കാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ൽ ഹി​ന്ദി മാ​സാ​ച​ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ച​തി​ന് പി​ന്നാ​ലെ ന​ട​ന്ന ദൂ​ര​ദ​ർ​ശ​ന്റെ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി ത​മി​ഴ് ഭാ​ഷാ​വാ​ദ​​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.

Tags:    
News Summary - If you spew hate, Tamil will spit fire;Kamal Haasan joins TN anthem controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.