ചെെന്നെ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ വരുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ മത്സരിക്കും. ഇത് സംബന്ധിച്ച് പാർട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത് വെള്ളിയാഴ്ചയാണ്.
കമൽ ഹാസൻ ഏത് സീറ്റിൽ നിന്ന് മത്സരിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നില നിന്നിരുന്നു. ചെന്നൈയിൽ നിന്നുള്ള ഏതെങ്കിലും സീറ്റിൽ നിന്ന് മത്സരിക്കുമെന്നായിരുന്നു നേരത്തെ നിലനിന്നിരുന്ന അഭ്യൂഹം. കോയമ്പത്തൂരിൽ നിന്ന് മത്സരിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് നിലനിന്നിരുന്ന മുഴുവൻ അഭ്യൂഹങ്ങളും അവസാനിപ്പിച്ചുക്കൊണ്ടാണ് പാർട്ടി ഇപ്പോൾ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കുമെന്ന് കമൽ ഹാസൻ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന സീറ്റുകളിൽ സഖ്യകക്ഷികൾ മത്സരിക്കും. സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി കമൽ ഹാസൻ ആണെന്ന് ആൾ ഇൻഡ്യ സമത്വ മക്കൾ കക്ഷി നേതാവ് ശരത് കുമാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിന്‍റെ ഭാഗമായി 40 സീറ്റുകളിൽ ശരത് കുമാറിന്‍റെ പാർട്ടി മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.