ചെന്നൈ: മക്കൾ നീതി മയ്യം പ്രസിഡൻറ് കമൽ ഹാസനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി മദ്രാസ് ഹൈകോടതി മധുര ബെഞ്ച് തള്ള ി. ക്രമസമാധാനം തകർക്കുന്നവിധത്തിൽ കമൽ ഹാസൻ പ്രസംഗിച്ചുവരുന്നതിനാൽ തെരഞ്ഞെടു പ്പ് പ്രചാരണത്തിൽനിന്ന് വിലക്കണമെന്നാണ് അഡ്വ. ശരവണൻ സമർപ്പിച്ച ഹരജിയിൽ ആവ ശ്യപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട കേസ് ഡൽഹി ഹൈകോടതി തള്ളിയത് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമീഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതിക്ക് ഇതിൽ ഇടപെടാനാവില്ലെന്നും പറഞ്ഞാണ് ഹരജി തള്ളിയത്.
തെളിവുകൾ ഹാജരാക്കാൻ ഡൽഹി ഹൈകോടതി നിർദേശം
ചെന്നൈ: വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് മക്കൾ നീതി മയ്യം പ്രസിഡൻറ് കമൽ ഹാസനെതിരായ ഹരജി ഡൽഹി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. തമിഴ്നാട്ടിലെ അറവകുറിച്ചി നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗാന്ധിജിയെ കൊന്ന നാഥൂറാം ഗോദ്സെയാണെന്ന് കമൽ ഹാസൻ പ്രസ്താവിച്ചിരുന്നു.
ഇക്കാര്യം ചോദ്യംചെയ്താണ് ഹിന്ദുസേന നേതാവ് വിഷ്ണുഗുപ്ത ഡൽഹി പട്യാല ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്. മതസ്പർധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമൽ ഹാസൻ ഹിന്ദുക്കൾക്കെതിരായി പ്രസംഗിച്ചത്. ഹിന്ദു എന്ന നിലയിൽ ധാർമിക അടിസ്ഥാനത്തിലാണ് താൻ ഹരജി സമർപ്പിച്ചതെന്ന് വിഷ്ണുഗുപ്ത കോടതിയെ അറിയിച്ചു. തുടർന്നാണ് തെളിവുകൾ ഹാജരാക്കാൻ നിർദേശിച്ച് ആഗസ്റ്റ് രണ്ടിലേക്ക് കോടതി കേസ് മാറ്റിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.