ചെന്നൈ: ‘മക്കൾ നീതിമയ്യ’ത്തിെൻറ ‘ഉങ്ക വോട്ട് ആരുക്ക്’ (നിങ്ങളുടെ വോട്ട് ആർക്ക്) എന്ന പ്രചാരണ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിെൻറയും പ്രസംഗങ്ങൾ കേട്ട് അസ്വസ്ഥനാവുന്ന കമൽഹാസൻ ടി.വി എറിഞ്ഞുടച്ച ശേഷം അൽപം രോഷത്തോടെ പ്രേക്ഷകരെ അഭിമുഖീകരിക്കുന്നതാണ് തുടക്കം.
ഒാരോ നേതാക്കളുടെയും കോർത്തിണക്കിയ പ്രസംഗ വാചകങ്ങളിൽ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ ‘യു ആർ ആൻറി ഇന്ത്യൻ’ എന്ന വാചകം പൂർത്തിയാകുന്നതോടെയാണ് കമൽ റിമോട്ട് കൊണ്ട് ടി.വി എറിഞ്ഞുടക്കുന്നത്. പിന്നീട് പ്രേക്ഷകരോട് ‘മുടിവ് പണ്ണീേട്ടങ്കളാ...ആർക്ക് വോട്ട് പോട പോറേെങ്ക?’ തുടങ്ങിയ ചോദ്യങ്ങളുന്നയിച്ച് രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തുന്ന കമൽ സമ്മതിദാനാവകാശം ശ്രദ്ധാപൂർവം വിനിയോഗിക്കണമെന്ന് ഒാർമിപ്പിക്കുന്നു.
പാർട്ടി ചിഹ്നമായ ടോർച്ച് ലൈറ്റ് കാണിച്ച് വോട്ടഭ്യർഥിക്കുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. മക്കൾ നീതിമയ്യം തമിഴ്നാട്ടിൽ ഒറ്റക്കാണ് മത്സരിക്കുന്നത്. കമൽഹാസൻ ജനവിധി തേടുന്നില്ല. വിഡിയോവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും വോട്ടായി മാറുമോയെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.